Home app

കാവിയോ ചുവപ്പോ! രാജ്യം ഉറ്റുനോക്കുന്ന തൃപുര തെരഞ്ഞെടുപ്പില്‍ പോളിങ് പുരോഗമിക്കുന്നു

രാജ്യം ഉറ്റുനോക്കുന്ന തൃപുര തെരഞ്ഞെടുപ്പില്‍ പോളിങ് പുരോഗമിക്കുന്നു. വന്‍ തിരക്കാണ് ബൂത്തുകളില്‍ അനുഭവപ്പെടുന്നത്. ആദ്യമണിക്കൂറില്‍ കനത്ത പോളിങ് രേഖപ്പെടുത്തി. 11 മണി വരേക്കും 23 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 25 ലക്ഷം വോട്ടര്‍മാരാണ് ത്രിപുരയിലുള്ളത്. ഇതില്‍ 47,803 പേര്‍ പുതുമുഖങ്ങളാണ്.

കടപ്പാട്: എന്‍ഡി ടിവി

60 അംഗ നിയമസഭയില്‍ സിപിഎം 57 സീറ്റിലാണ് മത്സരിക്കുന്നത്. ബി.ജെ.പി 51 സീറ്റിലും ബി.ജെ.പിയുമായി സഖ്യത്തില്‍ മത്സരിക്കുന്ന ഐ.പി.എഫ്.ടി 9 സീറ്റിലും ജനവിധി തേടുന്നു. മുന്‍കാലങ്ങളില്‍ സിപിഎമ്മിന് അനായാസവിജയം നല്‍കിയ തൃപുരയില്‍ ഇത്തവണ ബി.ജെ.പിയാണ് മുഖ്യ എതിരാളി. കഴിഞ്ഞ തെരഞ്ഞുപ്പില്‍ 36 ശതമാനം വോട്ടുനേടിയ കോണ്‍ഗ്രസിന് അത്രയും വോട്ട് ഇത്തവണ പിടിച്ചുനിറുത്തുക ബുദ്ധിമുട്ടാകും. വലിയ പണമൊഴുക്ക് പ്രചരണമാണ് ബി.ജെ.പി നടത്തിയതെങ്കിലും പമ്പരാഗത ശൈലിയിലുള്ള പ്രചരണവുമായാണ് സിപിഎം മുന്നോട്ടുപോയത്. കഴിഞ്ഞ 25 വര്‍ഷമായി തുടരുന്ന അധികാരത്തില്‍ നിന്നും മണിക്ക് സര്‍ക്കാരിനെ താഴെയിറക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ആദ്യമായാണ് സിപിഎം-ബിജെപി നേര്‍ക്കുനേര്‍ ഏറ്റുമുട്ടല്‍ വരുന്നതെന്നതും തൃപുര തെരഞ്ഞെടുപ്പന്റെ പ്രത്യേകതയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top