Home app

സണ്ണി ലിയോണും ഡാനിയേല്‍ വെബ്ബറും ഇരട്ടക്കുട്ടികളുടെ അച്ഛനും അമ്മയും

ബോളിവുഡ് താരം സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും വീണ്ടും മാതൃകയാകുന്നു. ഇത്തവണ ഇരട്ട ആണ്‍കുട്ടികളെ ദത്തെടുത്താണ് ഇവര്‍ ശ്രദ്ധേയരാകുന്നത്. ആഷര്‍ സിംഗ് വെബര്‍, നോഹ് സിംഗ് വെബര്‍ എന്നിങ്ങനെയാണ് കുട്ടികള്‍ക്ക് നല്‍കിയിരിക്കുന്ന പേരുകള്‍.

ഇരുവരും ചേര്‍ന്ന് ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തതും സ്വന്തം മകളാക്കി വളര്‍ത്തുന്നതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നിഷ കൗര്‍ വെബ്ബറെന്നാണ് കുഞ്ഞിന് പേര് നല്‍കിയത്. ഇതിന് പിന്നാലെയാണ് വീണ്ടും ഈ ദമ്പതികള്‍ ഇരട്ട ആണ്‍കുട്ടികകളെ ദത്തെടുത്തിരിക്കുന്നത്.

ഞങ്ങളുടെ കുടുംബത്തിന്റെ ചിത്രമെന്ന പേരില്‍ കുട്ടികളുമൊത്തുള്ള ഫോട്ടോ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. തികഞ്ഞ മനുഷ്യ സ്നേഹിയാണെന്ന് തെളിയിച്ച് വീണ്ടും സമൂഹത്തിന് മാതൃകയായിരിക്കുകയാണ് ഇവര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top