Film News

2.0യുടെ മേക്കിംങ് വിഡിയോ പുറത്തുവിട്ടു

രജനികാന്ത് ചിത്രം 2.0യുടെ മേക്കിംങ് വിഡിയോ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 5 മിനുട്ട് ദൈര്‍ഘ്യമുളള വിഡിയോയില്‍ വിഎഫ്എക്‌സിന്റെ സഹായത്തോടെയുളള സിനിമയുടെ ചിത്രീകരണം വിശദമാക്കുന്നുണ്ട്. 2.0യുടെ സംവിധായകന്‍ ശങ്കര്‍, അക്ഷയ് കുമാര്‍ എന്നിവരാണ് വിഡിയോയില്‍ സിനിമയെപ്പറ്റി വിശദീകരിക്കുന്നത്. ചിത്രത്തില്‍ ഒട്ടുമുക്കാല്‍ രംഗങ്ങളും വിഎഫ്എക്‌സിലാണ് ചിത്രീകരിച്ചിരിക്കുന്നത്. രജനീകാന്ത് ചിട്ടി എന്ന റോബോട്ടിന്റെ വേഷത്തിലെത്തുന്ന 2.0, എന്തിരന്‍ എന്ന റോബോട്ട് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. എമി ജാക്‌സണ്‍ ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലിംക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എആര്‍ റഹ്മാനാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top