Home app

പ്രശ്‌നപരിഹാരത്തിന് ഇനി സര്‍വ്വീസ് ക്യാപ്റ്റനെത്തും

ദില്ലി: യാത്രക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ടറിഞ്ഞ് പരിഹരിക്കാന്‍ ട്രെയിനുകളില്‍ ഉദ്യോഗസ്ഥനെ നിയമിക്കുന്നു. ഇത് സംബന്ധിച്ച് ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരടങ്ങിയ കമ്മിറ്റിയുടെ ശുപാര്‍ശ റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലാണ്. ‘സര്‍വീസ് ക്യാപ്റ്റന്‍’ അല്ലെങ്കില്‍ ‘റെയില്‍വേ സൂപ്പര്‍വൈസര്‍’ എന്നാവും ഈ ഉദ്യോഗസ്ഥന്റെ സ്ഥാനപ്പേര്.

എല്ലാ മെയില്‍, എക്സ്പ്രസ് തീവണ്ടികളിലും ഇത്തരം ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നാണ് ശുപാര്‍ശ. ഇവര്‍ക്ക് പ്രത്യേക യൂണിഫോം ഉണ്ടാവും. പരീക്ഷണാടിസ്ഥാനത്തില്‍ നാല് സോണല്‍ റെയില്‍വേകളില്‍നിന്ന് 10 തീവണ്ടികള്‍ തിരഞ്ഞെടുത്ത് ഈ പദ്ധതി നടപ്പാക്കണമെന്നും ശുപാര്‍ശയിലുണ്ട്. ജൂനിയര്‍ എന്‍ജിനീയര്‍, മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍ തസ്തികയിലുള്ളവരില്‍ നിന്ന് ചുരുങ്ങിയത് രണ്ടുവര്‍ഷത്തേക്ക് ആയിരിക്കണം ഇവരുടെ നിയമനമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു.

പ്രശ്ന പരിഹാരത്തിനു പുറമെ മറ്റ് ചില ചുമതലകളും ഈ ഉദ്യോഗസ്ഥനുണ്ടാവും. ശുചീകരണപ്രവൃത്തിയുടെ മേല്‍നോട്ടം, കോച്ച് നവീകരണപ്രവൃത്തികളുടെ സൂപ്പര്‍വൈസിങ് തുടങ്ങിയവയും അതില്‍ പെടുന്നു. പ്രത്യേക പരിശീലനത്തിന് ശേഷമായിരിക്കും ട്രെയിനുകളില്‍ സര്‍വീസ് ക്യാപ്റ്റനെ നിയമിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top