കൊച്ചി: ഫോണ്‍ കെണി കേസില്‍ മന്ത്രി എ.കെ.ശശീന്ദ്രനെ കുറ്റവിമുക്തനാക്കരുതെന്നാവശ്യപ്പെട്ട് ഹര്‍ജി നല്കിയ മഹാലക്ഷ്മിയുടെ വിലാസം വ്യാജമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അതേസമയം, വിലാസം വ്യാജമല്ലെന്ന് മഹാലക്ഷിയുടെ അഭിഭാഷകന് വാദിച്ചു. കേസില്‍ ശശീന്ദ്രനെ കുറ്റ വിമുക്തനാക്കുന്നതിന് മുന്നേയാണ് മഹാലക്ഷ്മി ഹര്‍ജി നല്‍കിയത്. ഫോണ്‍കെണിക്കേസിലെ പരാതിക്കാരിയായ യുവതി പരാതി പിന്‍വലിച്ചത് ഭീഷണിയേത്തുടര്ന്നാണെന്നും അതിനാല്‍ ശശീന്ദ്രനെ കുറ്റ വിമുക്തനാക്കരുതെന്നുമായിരുന്നു ഹര്‍ജി. കേസ് പരിഗണിക്കുന്നത് ഈ മാസം 14 ലേക്കു മാറ്റി.
മന്ത്രി എകെ ശശീന്ദ്രനെതിരെ ഹര്‍ജി നല്കിയ മഹാലക്ഷ്മിയുടെ വിലാസം വ്യാജമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
By
March 5, 2018 7:02 am