Home app

വാര്‍ത്ത പ്രചരിപ്പിച്ചത് താന്‍ മരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍; പിണറായി വിജയന്‍

തിരുവന്തപുരം: തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്തകള്‍ താന്‍ മരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ മെനഞ്ഞുണ്ടാക്കിയ കഥകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും പതിവ് പരിശോധനയ്ക്കായാണ് ചെന്നൈയിലെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെന്നെയില്‍ നിന്നും തിരിച്ചെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിപുര ഫലത്തെ കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് പറയാനുള്ളത് മറ്റൊന്നാണെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഇന്നലെയാണ് പിണറായിയെ ചെന്നൈ അപ്പോളാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസ് കൃത്യമായ വിവരങ്ങളൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നായിരുന്നു അപ്പോളോ ആശുപത്രിയുടെ വാര്‍ത്താകുറിപ്പ്. വിമാനത്താവളത്തില്‍ മുമ്പെങ്ങുമില്ലാത്ത കനത്തസുരക്ഷയാണ് പൊലീസ് ഒരുക്കിയത്. ഇക്കാരണത്താലാണ് പല മാധ്യമങ്ങളും തെറ്റായ വാര്‍ത്ത നല്‍കിയതെന്നാണ് സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top