Ernakulam

ക്യാമറാ കണ്ണുമായി ഒബസ്‌ക്യൂറാ

കേരള ഫോട്ടോഗ്രാഫേര്‍സ് ആന്‍ഡ് വീഡിയോ ഗ്രാഫേര്‍സ് യൂണിയന്‍ എറണാകുളത്തെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച ‘ഒബ്‌സ്‌ക്യൂറ 2018 ‘ ഫോട്ടോഗ്രഫി എക്‌സിബിഷന്‍ ഈ മേഖലയിലെ പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ച് നൂതന അറിവുകള്‍ നല്‍കി. അത്യാധുനിക ക്യാമറകള്‍, അനുബന്ധ ഉപകരണങ്ങള്‍, ഡിജിറ്റല്‍ സാങ്കേതിക വിദ്യ, ആധുനിക വിവാഹ ആല്‍ബങ്ങള്‍ തുടങ്ങി ഫോട്ടോഗ്രഫി മേഖലയിലെ ഒട്ടുമിക്ക സേവനങ്ങളും മേളയോടനുബന്ധിച്ച സ്റ്റാളുകളില്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നു.

ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, ലൈറ്റ് റൂം സംവിധാനങ്ങളെക്കുറിച്ച് വിദഗ്ദരുടെ സൗജന്യ ക്ലാസുകള്‍ ഈ മേഖലയിലുള്ള സാങ്കേതിക ജീവനക്കാര്‍ക്ക് പുതിയ അറിവ് പകര്‍ന്ന് നല്‍കിയെന്ന് സംഘടനയുടെ സംസ്ഥാന സെക്രട്ടറി ബൈജു ഓമല്ലൂര്‍ കേരള വിഷനോട് പറഞ്ഞു. ഹെലിക്യാമിന്റെ ഉപയോഗത്തെക്കുറിച്ചുള്ള വിശദമായ പരിശീലന ക്ലാസുകളും ക്യാമറമാന്‍മാര്‍ക്ക് പുതിയ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സിഐടിയുവിന്റെ നേതൃത്വത്തിലുള്ള കേരള ഫോട്ടോഗ്രാഫേര്‍സ് ആന്‍ഡ് വീഡിയോ ഗ്രാഫേര്‍സ് യൂണിയനില്‍ പതിനായിരത്തോളം അംഗങ്ങളാണുള്ളത്. ഫോട്ടോ-വീഡിയോഗ്രഫിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് ഈ സംഘടനയിലെ അംഗങ്ങള്‍. ഫോട്ടോഗ്രഫി മേഖലയിലെ വമ്പന്‍ കുത്തകകളെ ചെറുത്ത് പരമ്പരാഗത ഫോട്ടോഗ്രഫി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണ് 2013ല്‍ സംഘടന രൂപീകരിച്ചതെന്ന് ബൈജു ഓമല്ലൂര്‍ വിശദീകരിച്ചു.

അംഗങ്ങള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്താനും ആശ്രിത പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനും സംഘടനയ്ക്ക് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഫോട്ടോഗ്രാഫര്‍മാരുടെ സാങ്കേതിക പരിജ്ഞാനം വര്‍ധിപ്പിക്കാന്‍ ജില്ലാ കേന്ദ്രങ്ങളില്‍ 35ഓളം സൗജന്യ പരിശീലവും സംഘടന നടപ്പിലാക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top