Home app

അവര്‍ നിങ്ങളെ തോല്‍പ്പിക്കാന്‍ ശ്രമിക്കും എന്നാല്‍ നശിപ്പിക്കാനാകില്ല; ടിവി അനുപമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയില്‍ നിന്നും വിമര്‍ശനമേറ്റുവാങ്ങിയതില്‍ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ടിവി അനുപമ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്. കവയത്രി നികിത ഖില്ലിന്റെ വരികള്‍ ഉദ്ധരിച്ചാണ് അനുപമ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.

‘അവര്‍ നിങ്ങളെ തകര്‍ക്കാനും തോല്‍പ്പിക്കാനും ശ്രമിക്കും. അവര്‍ നിങ്ങളെ ചുട്ടെരിക്കും, അപമാനിക്കും, പരിക്കേല്‍പ്പിക്കും, ഉപേക്ഷിക്കും, പക്ഷെ അവര്‍ക്ക് നിങ്ങളെ നശിപ്പിക്കാനാവില്ല, ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും’ എന്നാണ് അനുപമയുടെ ഫേസ്ബുക് പോസ്റ്റ്.

കായല്‍കൈയ്യേറ്റത്തില്‍ തോമസ് ചാണ്ടിക്ക് ആലപ്പുഴ ജില്ലാ കലക്ടര്‍ നല്‍കിയ രണ്ടു നോട്ടിസുകള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. നോട്ടിസ് നല്‍കിയത് തെറ്റായ സര്‍വേ നമ്പരിലാണെന്നു കണ്ടത്തിയതിനെത്തുടര്‍ന്നായിരുന്നു ഇത്. നോട്ടീസില്‍ പിഴവ് വരുത്തിയതില്‍ കളക്ടര്‍ക്ക് കോടതിയുടെ രൂക്ഷവിമര്‍ശനവും ഏറ്റുവാങ്ങേണ്ടി വന്നു. എന്നാല്‍ തിരുത്തല്‍ നോട്ടീസ് അയച്ചിട്ടും വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നതില്‍ പ്രതിഷേധിച്ചാണ് കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് എന്നാണ് വിലയിരുത്തല്‍.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top