സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും. ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ മഴ വരെ ലഭിക്കാം. അറബിക്കടലിനും ലക്ഷദ്വീപിനും അറേബ്യന്‍ ഉപദ്വീപിനും സമീപം ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നതിനാല്‍ ഈ ഭാഗത്ത് ഇന്ന് രാത്രിവരെ മത്സ്യബന്ധനം ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്. പുലര്‍ച്ചെ മൂന്നു മുതലാണ് മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയത്. വാഹനങ്ങള്‍ക്ക് മുകളില്‍ മരം വീഴുകയും, കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.