പൃഥ്വിരാജ് പാര്‍വതി ജോഡികളുടെ ഹിറ്റ് ചിത്രമായിരുന്നു എന്ന് നിന്റെ മൊയ്തീന്. കോഴിക്കോട് മുക്കത്തെ മൊയ്തീന്റെയും കാഞ്ചനമാലയുടേയും അനശ്വര പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രത്തെ മലയാളികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ആ ചിത്രത്തിലൂടെ പൃഥ്വിരാജ് പാര്‍വതി ജോഡികളും മലയാളികളുടെ ഹിറ്റ് ജോഡികളായി മാറി. ചിത്രത്തിലെ ഗാനവും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ചിത്രത്തിലെ ഗാനരംഗം ചിത്രീകരിക്കുമ്പോഴുണ്ടായ രസകരമായ ഒരു സംഭവം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. അഭിനയിക്കുന്നതിനിടയില്‍ പൃഥ്വിരാജ് തെന്നിവീഴുന്നതും ഇതൊന്നും അറിയാതെ പാര്‍വതി തകര്‍ത്ത് അഭിനയിക്കുന്നതുമാണ് വീഡിയോയില്‍.. രണ്ടുപേരും വീണ്ടും ഒന്നിക്കുന്ന മൈ സ്റ്റോറി, അഞ്ജലിമേനോന് ഒരുക്കുന്ന ചിത്രം എ്ന്നിവ അണിയറയില്‍ ഒരുങ്ങുകയാണ്.
Action! 😝 😝 @PrithviOfficial pic.twitter.com/a2TQ8PAqBG
— ethnofest (@ethno_offl) February 28, 2018