Entertainment

കേരളത്തെ സഹായിക്കണം; സൈമ അവാര്‍ഡ് നിശയില്‍ പ്രളയബാധിതര്‍ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് പൃഥ്വിരാജ്; വീഡിയോ

2019 ഖത്തറില്‍ വെച്ചു നടന്ന സൈമ അവാര്‍ഡ്സില്‍ കേരളത്തിലെ പ്രളയബാധിതര്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് നടന്‍ പൃഥ്വിരാജ്. കൂടെ എന്ന ചിത്രത്തിലെ അഭിനയത്തിന് കിട്ടിയ അവാര്‍ഡ് സ്വീകരിച്ച ശേഷം നടത്തിയ പ്രസംഗത്തിലാണ് പൃഥ്വി ഇക്കാര്യം പറഞ്ഞത്.

മലയാള സിനിമയെ പ്രതിനിധീകരിച്ചു വന്നിരിക്കുന്നതുകൊണ്ട് കേരളത്തെക്കുറിച്ചാണ് എനിക്ക് പറയുവാനുള്ളത്. രണ്ടു ലക്ഷത്തിലേറെ പേരെ ദുരന്തം ബാധിച്ചിട്ടുണ്ട്. ഒരുപാട് പേരാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. നാളെ എന്നൊരു സങ്കല്‍പം പോലുമില്ലാതെ സമയം ചിലവഴിക്കുന്നവരാണ് അവരില്‍ ചിലര്‍. നിങ്ങളാല്‍ കഴിയുന്ന സഹായം കേരളത്തിന് വേണ്ടി ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. മലയാള സിനിമ കൈകോര്‍ത്ത് ആവുന്നതൊക്കെ ചെയ്യുന്നുണ്ട്. പക്ഷേ അത് കൊണ്ടുമാവില്ല. എങ്ങനെ സഹായിക്കണം എന്ന് സംശയിക്കുന്നവര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ എന്റെയോ, ലാലേട്ടന്റെയോ, ടൊവിനോയുടെയോ സാമൂഹ്യമാധ്യമങ്ങളില്‍ നോക്കിയാല്‍ മനസിലാകും. എല്ലാവരും സഹായിക്കണം. ഞങ്ങള്‍ക്ക് നിങ്ങളുടെ സഹായം ആവശ്യമാണ് പൃഥ്വിരാജ് പറയുന്നു. കൂടെ എന്ന സിനിമയിലെ അഭിനയത്തിന് ആണ് പൃഥ്വിരാജിന് അവാര്‍ഡ് ലഭിച്ചത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top