രജനികാന്തിന്റെ പുതിയ സിനിമയായ കാലയുടെ ടീസര്‍ പുറത്തുവിട്ടു. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളോടുകൂടിയ ടീസര്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് പുറത്തുവിട്ടിരിക്കുന്നത്. പാ രഞ്ജിത് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കരികാലന് എന്ന അധോലോകനായകന്റെ വേഷത്തിലാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്. സന്തോഷ് നാരായണന് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന കാലയുടെ ഛായാഗ്രഹണം ജി.മുരളിയാണ്.
കറുപ്പണിഞ്ഞ് കാല; ടീസര്‍ കാണാം
By
March 2, 2018 6:09 am