Entertainment

മേരിക്കുട്ടിക്കായി കാത് കുത്തി ജയസൂര്യ

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന് ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയുമൊന്നിക്കുന്ന പുതിയ ചിത്രം ‘ഞാന്‍ മേരിക്കുട്ടി’ക്കായി കാത് കുത്തി നടന്‍ ജയസൂര്യ. ജയസൂര്യ തന്നെയാണ് തന്റെ രണ്ട് കാതും കുത്തുന്ന വിഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടത്. കാത് കുത്തല്‍ ചടങ്ങിന് ഭാര്യയും മകനും ചിത്രത്തിന്റെ സംവിധായകനും സാക്ഷികളായുണ്ട്. ഒരു കാത് കുത്തല്‍ ചടങ്ങിലൂടെ മേരിക്കുട്ടിയിലേയ്ക്കുള്ള പ്രയാണം തുടങ്ങിയിരിക്കുകയാണെന്ന് ജയസൂര്യ പറഞ്ഞു. കാതുകുത്തുന്നത് വലിയ വേദനയുള്ളൊരു കാര്യമല്ലെന്നും ചെറിയൊരു ആന കുത്തുന്ന വേദനയുള്ളുവെന്നും തമാശ രൂപേണ ജയസൂര്യ വിഡിയോയില്‍ പറയുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top