Breaking News

മകള്‍ക്കൊപ്പം തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി രജനികാന്ത്; ചിത്രങ്ങള്‍

കള്‍ ഐശ്വര്യയ്ക്കൊപ്പം തിരുപ്പതി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. കഴിഞ്ഞ ദിവസം രാത്രിയോടെ തിരുപ്പതിയിലെത്തിയ താരം ഇന്ന് രാവിലെയാണ് മകള്‍ക്കൊപ്പം ക്ഷേത്രദര്‍ശനം നടത്തിയത്.ദേവസ്ഥാനം അധികൃതര്‍ രജനികാന്തിന് സ്വീകരണം നല്‍കി വരവേറ്റു. തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന് ശേഷം അമീന്‍ ബിര്‍ ദര്‍ഗയിലും താരം ഇന്ന് സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാനൊപ്പം സന്ദര്‍ശനം നടത്തും. അടുത്തിടെയാണ് രജനികാന്ത് തന്റെ 73-ാം ജന്മദിനം ആഘോഷിച്ചത്.

നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ‘ജയിലര്‍’ എന്ന ചിത്രത്തിലാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രമ്യാ കൃഷ്ണനും ചിത്രത്തില്‍ കരുത്തുറ്റ വേഷത്തില്‍ എത്തുന്നുണ്ട്. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ വച്ചാണ് ചിത്രീകരണം. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്ത ‘അണ്ണാത്തെ’ എന്ന സിനിമയാണ് അദ്ദേഹം നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.

സംവിധായിക എന്ന നിലയില്‍ ഇതിനോടകം തന്നെ ശ്രദ്ധേയയാണ് രജനിയുടെ മൂത്തമകള്‍ ഐശ്വര്യ. ‘ലാല്‍ സലാം’ എന്ന ചിത്രം സംവിധാനം ചെയ്യാന്‍ പോവുകയാണെന്ന് അടുത്തിടെയാണ് ഐശ്വര്യ പ്രഖ്യാപിച്ചത്. രജനികാന്ത് അതിഥി വേഷത്തിലെട്ടുന്ന ചിത്രത്തില്‍ വിഷ്ണു വിശാലും വിക്രാന്തുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് എആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കും. ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top