Home app

ശ്രീദേവിക്ക് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം

തങ്ങളുടെ പ്രിയ നടിക്ക് അന്തിമോപചാരം അര്‍പ്പിക്കുവാനായി ശ്രീദേവി കപൂറിന്റെ ലോഖണ്ഡ്വാലയിലെ വസതിക്കു സമീപമുള്ള സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബ്ബിനു മുന്നില്‍ ആരാധകരുടെ നീണ്ട നിരയാണ്. വയോജനങ്ങളും, യുവതി യുവാക്കളും കുട്ടികളുമടക്കം ആയിരക്കണക്കിനു പേരാണവിടെ തമ്പടിച്ചിരിക്കുന്നത്. ബോളിവുഡിലെ ലേഡി സുപ്പര്‍സ്റ്റാറിനെ അവസാനമായി ഒരു നോക്ക് കാണുവാനായി താരങ്ങളും വന്നു കൊണ്ടിരിക്കുന്നു.

അക്ഷയ് കുമാര്‍,അക്ഷയ് ഖന്ന, ഹര്‍വര്‍ദ്ധന്‍ കപൂര്‍, അജയ് ദേവ്ഗണ്‍, കജോള്‍, തബു, സുസ്മിത സെന്‍, ജയപ്രദ, ജയ ബച്ചന്‍, ഹേമമാലിനി, ഐശ്വര്യ റായ്, ദീപിക പദുക്കോണ്‍, സോനം കപൂര്‍, ഫറാ ഖാന്‍ ഉള്‍പ്പടെയുള്ളവര്‍ രാവിലെ തന്നെ അന്തിമോപചാരം അര്‍പ്പിച്ചു. ഉച്ചതിരിഞ്ഞ് 2 വരെയാണ് പൊതു ദര്‍ശനത്തിനുള്ള സമയം അനുവദിച്ചിരുന്നത്.

പവന്‍ഹാന്‍സിന് സമീപമുള്ള ഹിന്ദുശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വൈകുന്നേരം 3.30-ന് ശവസംസ്‌കാരച്ചടങ്ങുകള്‍ നടക്കും. നാല് വയസ്സു മുതല്‍ 54 വയസ്സുവരെയുള്ള ശ്രീദേവിയുടെ സുദീര്‍ഘമായ
സിനിമ ജീവതം ഹിന്ദുശ്മശാനത്തില്‍ എരിഞ്ഞടങ്ങുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top