Home app

മരണകാരണം അപകടം തന്നെ ; ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തിക്കും

സിനിമാ കഥകളെ വെല്ലുന്ന ആന്റി ക്ലൈമാക്‌സാണ് ശ്രീദേവിയുടെ മരണത്തെ സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അബോധാവസ്ഥയില്‍ ഹോട്ടല്‍ മുറിയിലെ ബാത്ത് ടബ്ബില്‍ മുങ്ങിയാണ് ശ്രീദേവിയുടെ മരണം സംഭവിച്ചതെന്നാണ് ദുബായില്‍ നിന്നുള്ള ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍.

കാര്‍ഡിയാക് അറസ്റ്റാണ് മരണ കാരണമെന്നായിരുന്നു ആദ്യം പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍ യുഎഇ ആരോഗ്യ മന്ത്രാലയത്തിലെ പ്രിവന്റീവ് മെഡിസിന്‍ വിഭാഗം ഡയറക്ടര്‍ ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ അപകടത്തില്‍പെട്ടുള്ള മുങ്ങിമരണം എന്നാണ് പറയുന്നത്.

രാജ്യത്ത് മരണം നടന്നാല്‍ സ്വാഭാവിക മരണമാണെങ്കിലും വിശദമായി അന്വേഷിക്കുക എന്നതാണ് ദുബായ് പോലീസിന്റെ നയം. ഭര്‍ത്താവ് ബോണി കപൂറിനേയും ദുബായിയുള്ള മറ്റ്് കുടുംബാംഗങ്ങളേയും ഹോട്ടല്‍ സ്റ്റാഫിനേയും ദുബായ് പോലീസ് ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ അന്വേഷണത്തിനായി ദുബായ് പോലീസ് കേസ് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ കൈമാറിയിരിക്കുകയാണ്.

മൃതദേഹം ഇന്ന് ഇന്ത്യയില്‍ എത്തിക്കാനാവുമെന്നാണ് ലഭ്യമാകുന്ന വിവരം. ഉച്ചയോടെ എംബാം ചെയ്ത മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ വിട്ടുനല്‍കുമെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ദുബായ് പൊലീസ് ആസ്ഥാനത്തെ ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ് മോര്‍ച്ചറിയിലാണ് മൃതദേഹം ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്.

ഫെബ്രുവരി 24നാണ് ജുമൈറ എമിറേറ്റ്‌സ് ടവറിലെ ഹോട്ടല്‍ മുറിയില്‍ ശ്രീദേവി മരിച്ചുകിടക്കുന്നതായി ഭര്‍ത്താവ് ബോണി കപൂര്‍ കാണുന്നത്. ബാത്ത്‌റൂമില്‍ പോയ ശ്രീദേവി 15 മിനിറ്റ് കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് മുറിയിലുണ്ടായിരുന്ന ബോണി കപൂര്‍ വാതില്‍ തളളിത്തുറന്ന് അകത്ത് കടന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ സമയത്ത് ബാത്ത്ടബില്‍ വീണുകിടക്കുന്ന നിലയിലായിരുന്നു ശ്രീദേവി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top