Home app

ശ്രീദേവിയുടെ സംസ്‌കാരം വൈകിട്ട് മൂന്നരയ്ക്ക്

അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്നു വൈകുന്നേരം 3.30 ഓടെ മുംബൈ വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തില്‍ നടക്കും. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ശ്രീദേവിയുടെ മൃതദേഹം ദുബായില്‍നിന്ന് പ്രത്യേകവിമാനത്തില്‍ മുംബൈയില്‍ എത്തിച്ചത്. ശ്രീദേവിയുടെ ലോഖണ്ഡ്വാലയിലെ വസതിക്കു സമീപമുള്ള സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബ്ബില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12,30 വരെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.

ഉച്ചയ്ക്ക് രണ്ടിന് വെളുത്ത പൂക്കള്‍കൊണ്ട് അലങ്കരിച്ച വാഹനത്തില്‍ വിലെപാര്‍ലെ സേവ സമാജ് ശ്മശാനത്തിലേക്ക് വിലാപയാത്ര പുറപ്പെടും. പവന്‍ഹാന്‍സിന് സമീപമുള്ള ഹിന്ദുശ്മശാനത്തില്‍ വൈകുന്നേരം 3.30-ന് ശവസംസ്‌കാരച്ചടങ്ങുകള്‍ നടക്കും. നൂറുകണക്കിന് ആരാധകരാണ് പ്രിയപ്പെട്ട താരത്തെ അവസാനമായി ഒരു നോക്കുകാണാന്‍ ലോഖണ്ഡ്വാലയിലെ വസതിക്കു മുന്നില്‍ തടിച്ചുകൂടിയിട്ടുള്ളത്.

ഫെബ്രുവരി 24ന് രാത്രി 11.30 ഓടെയാണ് ശ്രീദേവിയെ ദുബായിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്ന സ്ഥലത്ത് മാധ്യമങ്ങള്‍ക്ക് നിയന്ത്രണമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top