Home app

കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി വിടവാങ്ങി

കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു. 83 വയസുള്ള അദ്ദേഹം ചെന്നൈയിലെ ആശുപത്രിയില്‍ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. ഇന്നു രാവിലെയാണ് അദ്ദേഹത്തെ കാഞ്ചീപുരത്തെ മഠത്തിനടത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ 9 മണിയോടെയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ചൈന്നെ കാഞ്ചി മഠത്തിത്താണ് ഇപ്പോഴുള്ളത്. കഴിഞ്ഞ മാസം 15ന് ശ്വാസതടസ്സത്തെ തുടര്‍ന്ന് തളര്‍ന്നുവീണ അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കാഞ്ചി കാമകോടി പീഠത്തിന്റെ 69-ാമത്തെ മഠാധിപതിയാണ് ജയേന്ദ്ര സരസ്വതി. 1994ല്‍ ആണ് അദ്ദേഹം മഠാധിപതിയായി ചുമതലയേറ്റത്. 2005ല്‍ കാഞ്ചി മഠത്തിന്റെ ഓഡിറ്ററായിരുന്ന ശങ്കരരാമന്റെ വധവുമായി ബന്ധപ്പെട്ട കേസില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. 2013ല്‍ പുതുശ്ശേരി കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

കേരളത്തില്‍ ഉള്‍പ്പടെ ലക്ഷക്കണക്കിന് അനുയായികളാണ് കാഞ്ചി  മഠാധിപതി ജയേന്ദ്ര സരസ്വതിക്കുള്ളത്. സൗമ്യനു സേന്ഹ സമ്പന്നനുമായ ജയേന്ദ്ര സരസ്വതിയുടെ വിയോഗം ഞെട്ടലോടെയാണ് കൊച്ചി ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ അനുയായികള്‍ കേട്ടത്. നിരവധി തവണ കേരളത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ള ജയേന്ദ്ര സരസ്വതി സ്വാമികളുടെ പ്രഭാഷണം ഒട്ടേറെ കേള്‍വിക്കാരില്‍ പുതിയ ആത്മീയ അനുഭവം ഉണര്‍ത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top