Home app

മധുവിന്റെ കൊലപാതകം: കുമ്മനം ഇന്ന് ഉപവാസമിരിക്കും

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ ഇന്ന് സെക്രട്ടറിയേറ്റിനു മുന്നില്‍ ഉപവസിക്കും. മധുവിന്റെ മരണത്തില്‍ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് ആരോപിച്ചു കൊണ്ടുള്ള 24 മണിക്കൂര്‍ ഉപവാസം രാവിലെ ആരംഭിക്കും.

മധുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി നല്‍കുക, ആദിവാസികള്‍ക്ക് അനുവദിച്ച ഫണ്ടുകളെ സംബന്ധിച്ച് ധവള പത്രം ഇറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസം. എന്‍ഡിഎ നേതാക്കളും ഉപവാസത്തില്‍ പങ്കെടുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top