Home app

ശ്രീദേവിയുടേത് അപകട മരണം

മുംബൈ: ചലച്ചിത്ര താരം ശ്രീദേവി മരിച്ചത് അപകടത്തെ തുടര്‍ന്നെന്ന് ഫോറന്‍സിക് പരിശോധനാ ഫലം. കുളിമുറിയിലെ ബാത്ടബ്ബില്‍ മുങ്ങി ശ്വാസം മുട്ടിയാണ് ശ്രീദേവി മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ മരണത്തില്‍ അസ്വാഭാവികതയില്ലെന്നും ശരീരത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഹൃദയാഘാതം മൂലമാണ് നടി മരിച്ചതെന്നായിരുന്നു നേരത്തേ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്.

എന്നാല്‍ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ബോധരഹിതയായി വെളളത്തിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് ശ്വാസകോശത്തില്‍ വെളളം കയറിയാണ് മരണം സംഭവിച്ചത്. മൂന്ന് പേര്‍ക്ക് വരെ കുളിക്കാവുന്ന വിസതീര്‍ണമായ ബാത്ടബ്ബാണ് ഹോട്ടലിലേത്. ബോണി കപൂര്‍ തിരികെ എത്തുമ്പോള്‍ ഇതില്‍ മുങ്ങിക്കിടക്കുന്ന രീതിയിലായിരുന്നു ശ്രീദേവിയുടെ മൃതദേഹം. ഫോറന്‍സിക് ഫലം പുറത്തു വന്നതോടെ രാത്രിയോടെ തന്നെ മൃതദേഹം മുംബൈയിലെത്തും.

ഫോറന്‍സിക് പരിശോധനാ ഫലം

മുംബൈ ബോട്ട് ക്ലബ്ബില്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം ജുഹുവിലെ പവന്‍ ഹന്‍സ് ശ്മശാനത്തില്‍ അന്ത്യ കര്‍മ്മങ്ങള്‍ നടക്കുമെന്ന് വാര്‍ത്താ ഏജന്‍സി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. അനില്‍ അംബാനിയുടെ പ്രൈവറ്റ് വിമാനം ശ്രീദേവിയുടെ ഭൗതിക ശരീരം മുംബൈയിലേക്ക് കൊണ്ട് വരാനായി ദുബായില്‍ എത്തി. ഉച്ചയോടെ എത്തുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ഫോറന്‍സിക്, രക്ത പരിശോധന റിപ്പോര്‍ട്ടുകള്‍ ലഭിക്കാന്‍ വൈകിയതാണ് മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ താമസിച്ചത്. ശനിയാഴ്ച രാത്രിയിലാണ് താമസിച്ചിരുന്ന ദുബായ് എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലെ കുളിമുറിയില്‍ ശ്രീദേവി ഹൃദയാഘാതം മൂലം ബോധരഹിതയായി വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top