പഞ്ചാബ് നാണഷല് ബാങ്കില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത വ്യാജമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക്. പണം പിന്‍വലിക്കുന്നതിനുള്ള പരിധി 3000 രൂപയാക്കി പി എന്‍ ബി കുറച്ചുവെന്നായിരുന്നു പ്രചാരണം.
പി എന്‍ ബിയില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് ഉപയോക്താക്കള്‍ക്ക് പരിധി ഏര്‍പ്പെടുത്തിയെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ്. ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണരീതിയിലാണ് നടക്കുന്നതെന്നും പി എന്‍ ബി നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.
ബാങ്കിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തുനിന്ന് ക്രിക്കറ്റ് താരം വിരാട് കോലി പിന്‍വാങ്ങുന്നുവെന്ന വാര്‍ത്തയും പുറത്തെത്തിയിരുന്നു. ഈ രണ്ട് കാര്യങ്ങളും വ്യാജമാണെന്ന് പി എന്‍ ബി പത്രങ്ങളില്‍ നല്കിയ നോട്ടീസില്‍ വ്യക്തമാക്കി.
— Punjab National Bank (@Indiapnb) February 23, 2018