എറണാകുളം: ദുബായ് മനുഷ്യ കടത്തു കേസിലെ ഒന്ന് മുതല്‍ ഏഴ് വരെ പ്രതികള്‍ കുറ്റക്കാരെന്ന് വിധി. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആദ്യ മൂന്ന് പ്രതികള്‍ക്കും ഏഴാം പ്രതിക്കും 10 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. പ്രതികളായ കെ.വി. സുരേഷ്, ലിസി സോജാന്‍, സേതു ലാല്‍, എന്നിവര്‍ക്കാണ് 10 വര്‍ഷം തടവും രണ്ട് ലക്ഷം പിഴയും കോടതി ശിക്ഷ വിധിച്ചത്. നാല് മുതല്‍ ആറ് വരെയുള്ള പ്രതികളായ അനില്‍ കുമാര്‍, ബിന്ദു, ശാന്ത,മനീഷ് എന്നിവര്‍ക്ക് ഏഴ് വര്‍ഷം തടവും 52000 രൂപ പിഴയും വിധിച്ചു. എന്നാല്‍ കേസിലെ ആറ് പ്രതികളെ കോടതി വെറുതെ വിട്ടു. എറണാകുളം സിബിഐ പ്രത്യേക കോടതി വിധി പ്രസ്താവിച്ചത്.
ഈ കേസുമായി ബന്ധപ്പെട്ട് 16 പേരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 13ഉം 14ഉം പ്രതികളെ മാപ്പു സാക്ഷികളാക്കി. അതേസമയം 16ാം പ്രതി താസിറയെ ഇതുവരെ സി ബി െഎക്ക് പിടികൂടാന്‍ സാധിച്ചിട്ടില്ല. ഒന്നാം പ്രതി സുരേഷിന്റെ നേതൃത്വത്തില്‍ എട്ട് യുവതികളെ ദുബായിലെ അനാശാസ്യ കേന്ദ്രത്തില്‍ എത്തിച്ച് വാണിഭം നടത്തിയെന്നാണ് കേസ്. തിരുവനന്തരപുരം സ്വദേശിനിയെ വിമാനത്താവളത്തില്‍ പിടിക്കപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.