വജ്രവ്യാപാരി നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും 94.52 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പഞ്ചാബ് നാഷ്ണല്‍ ബാങ്കിന്റെ 11400 കോടി രൂപയുടെ വായ്പതട്ടിപ്പിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റിന്റെ പുതിയ നടപടി. ഗീതാഞ്ജലി ജെംസ് ഗ്രൂപ്പിന്റെ ഉടമയായ മെഹുല്‍ ചോക്സി നീരവിന്റെ അമ്മാവനാണ്. ഇതിന് പുറമെ ആഡംബരകാറുകളും പിടിച്ചെടുത്തിട്ടുണ്ട്. റോള്‍സ് റോയ്സ് ഗോസ്റ്റ്, മെഴ്സിഡസ് ബെന്‍സ്, പോര്‍ഷെ, പനാമെറെ,ഹോണ്ട,ടയോട്ട ഫോര്‍ച്യൂണര്‍,ഇന്നോവ എന്നിവയാണ് പിടിച്ചെടുത്ത ഒന്‍പത് കാറുകള്‍. മെഹുല്‍ ചോക്സിയുടെ 86.72 കോടിയുടെ മ്യൂച്വല്‍ ഫണ്ടുകളും ഓഹരികളുമാണ് മരവിപ്പിച്ചിരിക്കുന്നത്. ശേഷിക്കുന്ന 7.8 കോടിയുടെ ഓഹരികളും മ്യൂച്വല്‍ ഫണ്ടും നീരവ് മോദിയുടേതാണ്.
നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും സ്വത്തുക്കള്‍ മരവിപ്പിച്ചു
By
February 22, 2018 9:39 am