മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടിയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയുടെ കോടികള്‍ വിലമതിക്കുന്ന ആഢംബര കാറുകള്‍ ഓണ്‍ലൈന്‍ വഴി ലേലം ചെയ്യും. റോള്‍സ് റോയ്സ് ഗോസ്റ്റ്, പോര്‍ഷെ പനാമറ, രണ്ട് മെഴ്സിഡസ് ബെന്‍സ്, മൂന്ന് ഹോണ്ട, ടൊയൊട്ട ഫോര്‍ച്യൂണര്‍ എന്നിവ ഉള്‍പ്പെടെയുള്ള കോടികള്‍ വിലമതിക്കുന്ന 13 കാറുകളാണ് ഏപ്രില്‍ 18ന് ലേലത്തിന് വയ്ക്കുന്നത്. നീരവ് മോദിയുടെ 54.84 കോടി വിലവരുന്ന പെയിന്റിങ് കളക്ഷനുകള്‍ ലേലം ചെയ്തിരുന്നു.
നീരവ് മോദിയുടെ 13 ആഢംബര കാറുകള്‍ ലേലം ചെയ്യുന്നു
By
April 1, 2019 12:50 pm