വിഴിഞ്ഞം പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനു നഷ്ടമുണ്ടായിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയില്‍. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാര്‍ അദാനി ഗ്രൂപ്പിനു നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും 40 വര്‍ഷത്തെ കരാര്‍ ഒപ്പിട്ടതിനുശേഷം മാറ്റം വരുത്തിയിട്ടില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
വിഴിഞ്ഞം കരാറിലെ ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഉമ്മന്‍ ചാണ്ടി, കെ.ബാബു, അദാനി ഗ്രൂപ്പ് എന്നിവര്‍ക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തു. വിഴിഞ്ഞം കരാറിലെ ക്രമക്കേടുകളില്‍ സിഎജി എന്തടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്നും ഇതില്‍ വിശദമായ പരിശോധന നടത്തണമെന്നും കോടതി വ്യക്തമാക്കി.