Home app

ഇങ്ങനെയും തട്ടിപ്പോ

വ്യത്യസ്തമായൊരു മോഷണരീതിയാണ് കലൂര്‍ പള്ളിപരിസരത്ത് കഴിഞ്ഞയാഴ്ച്ച അരങ്ങേറിയത്. സൗഹൃദം നടിച്ച് സ്ത്രീകളുടെ കഴുത്തില്‍ മുക്കുപണ്ടം ഇട്ടശേഷം സ്വര്‍ണാഭരണങ്ങള്‍ ഊരിയെടുത്ത് കടന്നുകളയുക. ദമ്പതികളായ ബീനാകുമാരിയും സുനോജുമാണ് ഇത്തരത്തിലുള്ള സൗഹൃദമോഷണത്തിന് പിന്നില്‍. കലൂര്‍ പള്ളിപരിസരത്ത് വച്ച് വയോധികയെ പറ്റിച്ച് രണ്ടരപവന്റെ സ്വര്‍ണ്ണമാല തട്ടിയെടുത്താണ് ഇവര്‍ മുങ്ങിയത്. ഭര്‍ത്താവ് സുനോജ് നോര്‍ത്ത് പോലീസിന്റെ് പിടിയിലായി. ബീനാകുമാരിയാണ് മോഷണത്തിന്റെ മൂഖ്യസൂത്രധാരക. കലൂര്‍ കീറ്റുപറമ്പില്‍ എല്‍സി സേവ്യറുടെ സ്വര്‍ണ്ണമാലയാണ് പള്ളിപരിസരത്ത് വെച്ച് കഴിഞ്ഞയാഴ്ച കവര്‍ന്നത്. കുര്‍ബാന കഴിഞ്ഞിറങ്ങിയ എല്‍സി സേവ്യറുമായി സൗദൃദം സ്ഥാപിച്ചാണ് ബീനാകുമാരി തട്ടിപ്പ് നടത്തിയത്. തന്റെ മരിച്ചുപോയ അമ്മയുമായി എല്‍സിയ്ക്ക് സാദൃശ്യമുണ്ടെന്ന് പറഞ്ഞ് അടുത്തുകൂടുകയായിരുന്നു. 200 രൂപയും കയ്യില്‍കിടന്ന മോതിരവും കൊടുത്ത് വിശ്വാസ്യതയും പിടിച്ചുപറ്റി. ഇതിനുശേഷം തന്റെ കഴുത്തിലിട്ടിരിക്കുന്ന മുക്കുപണ്ടത്തിന്റെ വലിയ മാല ഊരി അഞ്ചരപവന്റെ സ്വര്‍ണ്ണമാലയെന്ന വ്യാജേന എല്‍സിയുടെ കഴുത്തിലിട്ടുകൊടുക്കുകയും എല്‍സിയുടെ രണ്ടരപവന്റെ സ്വര്‍ണ്ണമാല കൈവശപ്പെടുത്തുകയുമായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷമാണ് ബീനാകുമാരി കഴുത്തിലിട്ടുതന്നത് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. സിസിടിവിയില്‍ നിന്ന് ലഭിച്ച ബീനാകുമാരിയുടെ ദൃശ്യങ്ങളാണ് പ്രതികളെ തിരിച്ചറിയാന്‍ സഹായിച്ചത്. മുഖ്യപ്രതിയായ ബീനാകുമാരിക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top