Home app

പിഎന്‍ബി തട്ടിപ്പില്‍ മൂന്ന് പേര്‍ പിടിയില്‍

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ അറസ്റ്റില്‍. പഞ്ചാബ് നാഷണല്‍ ബാങ്കിലെ മുന്‍ ഉദ്യോഗസ്ഥനായ ഗോകുല്‍ നാഥ് ഷെട്ടിയടക്കമുള്ള മുന്നുപേരാണ് അറസ്റ്റിലായത്. നീരവ് മോദിക്ക് രേഖകളില്ലാതെ ബയേഴ്സ് ക്രെഡിറ്റ് നല്‍കിയെന്നാണ് ഇയാള്‍ക്കെതിരെയുളള പ്രധാന കുറ്റം. പിഎന്‍ബിയിലെ സിംഗിള്‍ വിന്‍ഡോ ഓപ്പറേറ്ററായിരുന്ന മനോജ് ഖാരാട്ട്, നീരവ് മോദിയുടെ സഹായി ഹേമന്ത് ഭട്ട് എന്നിവരാണ് മറ്റ് രണ്ടുപേര്‍.

അറസ്റ്റിലായ മൂവരെയും മുംബൈ സിബിഐ കോടതിയില്‍ ഹാജരാക്കും. അതേസമയം, നീരവ് മോദിയുടെ ബന്ധുക്കളുടെ സ്ഥാപനങ്ങളിലും റെയ്ഡ് തുടരുകയാണ്. ഗീതാഞ്ജലി ജ്വല്ലറി ഗ്രൂപ്പിന്റെ രണ്ട് ഷോറൂമുകളിലടക്കം 29 ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തി. നീരവ് മോദിയുടെ ബന്ധു മെഹുല്‍ ചോക്‌സിയുടെ ഉടമസ്ഥതയിലുള്ളതാണ് ഗീതാഞ്ജലി ഗ്രൂപ്പ്. അതേസമയം, നീരവ് മോദിയുടെ തട്ടിപ്പില്‍ അന്വേഷണ മേല്‍നോട്ടം കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് നല്‍കി. സിബിഐ അന്വേഷണത്തിന് പുറമെ ആദായനികുതി വകുപ്പ്, എന്‍ഫോഴ്‌സ്‌മെന്റ്, ഡിആര്‍ഐ, ധനകാര്യ ഇന്റലിജന്‍സ്, എസ്എഫ്‌ഐഒ എന്നീ ഏജന്‍സികളും അന്വേഷിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top