ബോംബെ: പൊതുമേഖലാ ബാങ്കിന്റെ വായ്പാ തട്ടിപ്പിന്റേയും നഷ്ടത്തിന്റെയും അമ്പരപ്പിക്കുന്ന കണക്കുകളാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വൈകുന്നേരത്തോടെ പുറത്തുവിട്ടിരിക്കുന്നത്. അഴിമതിയുടെയും നഷ്ടത്തിന്റെയും മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇതുവരെ കണ്ടത്. പുതിയ കണക്കുകള്‍ കേട്ടാല്‍ ഞെട്ടിത്തരിച്ചുപോകും.
കഴിഞ്ഞ അഞ്ച് വര്‍ഷമായി പൊതുമേഖലാ ബാങ്കുകളില്‍ 61,260 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മാത്രം 17,634 കോടി രൂപയുടെ നഷ്ടമാണ് ബാങ്കുകള്‍ക്കുണ്ടായത്. ബാങ്കുകളില്‍ മൊത്തം 8,670 വായ്പാ തട്ടിപ്പുകള്‍ നടന്നിട്ടുണ്ടെന്ന് ആര്‍ബിഐ അറിയിച്ചു.