Home app

വിദേശവനിതയെ പീഡിപ്പിച്ച വൈദികന്‍ കീഴടങ്ങി

ബംഗ്ലാദേശ് വനിതയെ പീഡിപ്പിച്ചുവെന്ന കേസില്‍ വൈദികന്‍ കീഴടങ്ങി. കല്ലറ മണിയന്തുരുത്ത് പള്ളി വികാരി ഫാ. തോമസ് താന്നിനില്‍ക്കുംതടത്തിലാണ് വൈക്കം കോടതിയില്‍ കീഴടങ്ങിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ബംഗ്ലാദേശ് സ്വദേശനിയായ 42 വയസുകാരി വൈദികനെതിരേ പീഡനക്കുറ്റം ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട 42 കാരിയായ ബ്രിട്ടീഷ് പൗരത്വമുളള വനിതയെ തോമസ് കേരളത്തിലെത്തിച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. ബംഗ്ലാദേശില്‍ ജനിച്ച ഇവര്‍ ബ്രിട്ടനിലാണ് താമസം. പ്രണയം നടിച്ച് വശീകരിച്ചായിരുന്നു യുവതിയെ നാട്ടിലെത്തിച്ചത്. കുമരകത്തെ റിസോര്‍ട്ടില്‍ വച്ച് തന്നെ മുറിക്കകത്താക്കിയ ശേഷം വൈദികന്‍ മുങ്ങുകയായിരുന്നുവെന്നാണ് പരാതി. യുവതിയുടെ പതിനാറായിരം രൂപയും ഏഴര പവന്‍ സ്വര്‍ണ്ണാഭരണങ്ങളും നഷ്ടപെട്ടതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന് യുവതി കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. അതേസമയം തന്നെ കുടുക്കിയതാണെന്ന് കാണിച്ചു ഫാ.തോമസും കടുത്തുരുത്തി പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

പരാതി ഉയര്‍ന്നതിന് പിന്നാലെ വൈദികനെ വികാരി സ്ഥാനത്തു നിന്ന് നീക്കം ചെയ്തതായി രൂപത അറിയിച്ചു. പൗരോഹിത്യ ശുശ്രൂഷയ്ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇയാള്‍ കോടതിയിലെത്തി കീഴടങ്ങിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top