Home app

മലക്കംമറിഞ്ഞ് മര്‍സൂഖി; ചെക്കുകേസുകള്‍ സര്‍വസാധാരണം, കേസ് ഒത്തുതീര്‍പ്പായെന്ന് സൂചന

ബിനോയ് കോടിയേരിയുമായുളള സാമ്പത്തിക തട്ടിപ്പ് കേസില്‍ മലക്കം മറിഞ്ഞ് പരാതിക്കാരന്‍ ഹസന്‍ ഇസ്മയില്‍ അബ്ദുളള അല്‍ മര്‍സൂഖി. ഗള്‍ഫില്‍ ചെക്കുകേസുകള്‍ സര്‍വസാധാരണമാണെന്നും കേസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്നും മര്‍സൂഖി മലയാളത്തിലെ ഒരു സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. കേരളത്തിലെത്തിയത് വാര്‍ത്താസമ്മേളനം നടത്താനല്ല. കേരളത്തില്‍ എല്ലാ വര്‍ഷവും താന്‍ എത്താറുണ്ടെന്നും തനിക്ക് പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് കേരളമെന്നും മര്‍സൂഖി പറഞ്ഞു.

ബിനോയ് കോടിയേരിയുമായുളള സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ഫലവത്തായെന്നാണ് മര്‍സൂഖിയുടെ പുതിയ നിലപാട് വെളിപ്പെടുത്തുന്നത്. ബിനോയ്‌ക്കെതിരെ ഗള്‍ഫിലുണ്ടായിരുന്ന കേസ് ഉയര്‍ത്തിക്കാട്ടി പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ നോക്കിയെങ്കിലും ദുബായ് പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് തുണയായിരുന്നു. ഇതേതുടര്‍ന്ന് വിവാദം അല്‍പ്പസ്വല്‍പ്പം കെട്ടടങ്ങിയെങ്കിലും ദുബായില്‍ മര്‍സൂഖി പിടിമുറുക്കിയതോടെ ബിനോയ്ക്ക് യാത്രാവിലക്ക് നേരിടേണ്ടിവന്നു. യാത്രാവിലക്ക് നീക്കുന്നതിന് ബിനോയ് നിയമപരമായി നീക്കം നടത്തിയെങ്കിലും വിജയിക്കാതിരുന്നതോടെയാണ് ഒത്തുതീര്‍പ്പ് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍നിന്നുളള ചില വ്യവസായപ്രമുഖരുടെ ഇടപെടലാണ് ഒത്തുതീര്‍പ്പിലേക്ക് എത്തിച്ചതെന്നും പത്ത് ലക്ഷം ദിര്‍ഹം നല്‍കിയാണ് പ്രശ്‌നം ഒതുക്കിയതെന്നും സൂചനയുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top