Home app

നീരവ് മോദിക്കെതിരെ മോഡലുകളും ; കരാര്‍ അവസാനിപ്പിക്കുന്നുവെന്ന് പ്രിയങ്ക ചോപ്ര

നീരവ് മോദിക്കെതിരെ പ്രിയങ്ക ചോപ്രയും. മോദിയുടെ വജ്ര വ്യാപാര കമ്പനിയുടെ ബ്രാന്‍ഡ് അംബസിഡറായ പ്രിയങ്ക, കരാര്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നിയമസഹായം തേടി. നീരവ് മോദിയുടെ വജ്രവ്യാപാര കമ്പനിയുടെ ആഗോള അംബാസിഡര്‍ ആയ തനിക്ക് പ്രതിഫലമായി വന്‍തുക മോദി തരാനുണ്ടെന്നാണ് പ്രിയങ്കയുടെ പരാതി. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് കമ്പനിയുമായി പ്രിയങ്ക കരാറിലെത്തിയത്.

എന്നാല്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത തെറ്റാണെന്നാണ് പ്രിയങ്കയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നീരവ് മോദിക്കെതിരെ പ്രിയങ്ക രാതി നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാന വിരുദ്ധമാണ്. മോദിക്കെതിരായ സാമ്പത്തിക വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കമ്പനിയുമായുള്ള കരാര്‍ അവസാനിപ്പിക്കുന്നതിനെപ്പറ്റി നിയമോപദേശം തേടുക മാത്രമാണ് ചെയ്തതെന്ന് അവര്‍ പുറത്തിറക്കിയ ഔദ്യോഗികക്കുറിപ്പില്‍ പറയുന്നു.

പ്രിയങ്കയോടൊപ്പം കമ്പനിയുടെ പരസ്യങ്ങളില്‍ പ്രവര്‍ത്തിച്ച മറ്റൊരു മോഡല്‍ സിദ്ധാര്‍ഥ മല്‍ഹോത്രയും കരാര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു എന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ മല്‍ഹോത്രയുമായുള്ള കരാര്‍ കഴിഞ്ഞ വര്‍ഷം തന്നെ അവസാനിച്ചിരുന്നു എന്നും അതിനാല്‍ ഈ വാര്‍ത്ത വെറും ആരോപണം മാത്രമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2010ല്‍ ആരംഭിച്ച കമ്പനിക്കായി ഐശ്വര്യ റായ് ബച്ചന്‍ ഉള്‍പ്പെടെ ബോളിവുഡില്‍ നിന്നും, കേറ്റ് വിന്‍സ്ലെറ്റ്, ഡക്കോട ജോണ്‍സണ്‍ തുടങ്ങിയ ഹോളിവുഡ് താരങ്ങളും നീരവ് മോദിയുടെ വജ്രാഭരണങ്ങളുടെ മോഡലുകള്‍ ആയി വന്നിട്ടുണ്ട.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top