Home app

പ്രണയം പകുക്കുമ്പോള്‍….

പ്രണയത്തെ നമുക്ക് നിരാകരിക്കാനാവുന്നതെങ്ങനെ..? ജാതിയോ മതമോ നിറമോ കുലമോ പണമോ പദവിയോ അങ്ങനെ യാതൊന്നും അതിനൊരു കാരണമാകാത്തിടത്ത് പിന്നെയെന്താണ് ലിംഗം മാത്രം നിങ്ങളെ അത്രമേല്‍ അസ്വസ്ഥമാക്കുന്നത്. ആണിനും പെണ്ണിനുമിടയില്‍ മാത്രമാണ് പ്രണയം പൂക്കുന്നതെന്ന് ഏത് വിശുദ്ധപുസ്തകമാണ് നിങ്ങളെ പഠിപ്പിച്ചത് ? പ്രണയവും പ്രണയദിനവും ആഘോഷമാക്കുന്ന നിങ്ങളുടെ പൊതുബോധത്തിനെന്താണ് ഒരാണും ആണും തമ്മില്‍, ഒരു പെണ്ണും പെണ്ണും തമ്മില്‍ പ്രണയമാണെന്ന് കേള്‍ക്കുമ്പോള്‍ കയ്ക്കുന്നത് ? ട്രാന്‍സ് സ്ത്രീയോ ട്രാന്‍സ് പുരുഷനോ അവരുടെ പ്രണയം വെളിപ്പെടുത്തുമ്പോള്‍ നിങ്ങളുടെ നെറ്റിചുളിയുന്നത് ?

പ്രണയദിനാഘോഷങ്ങളില്‍ മതിമറക്കുമ്പോള്‍ നമ്മള്‍ മറന്നുപോവുന്ന അല്ലെങ്കില്‍ സൗകര്യപൂര്‍വം മറന്നുകളയുന്ന ഒന്നാണ് ഭിന്നലിംഗക്കാരുടെ പ്രണയം. എല്ലാ വികാരങ്ങളും മറ്റെല്ലാ മനുഷ്യരേയും പോലെ അവര്‍ക്കുമുണ്ടെന്ന് അംഗീകരിക്കാന്‍ പൊതുസമൂഹത്തിന് വല്ലാത്ത മടിയാണ്. സംസ്‌കാരത്തിന്റെയും സദാചാരത്തിന്റെയും വിഴുപ്പുകള്‍ പേറി നടക്കുന്ന നമ്മളെന്ന ഭൂരിപക്ഷത്തിന് അവരെ അകറ്റിനിര്‍ത്തുവാനാണ് എപ്പോഴും താത്പര്യം. എല്ലാ അവഹേളനങ്ങളേയും അവഗണനകളേയും തള്ളിക്കളഞ്ഞ് അവരില്‍ ലൈംഗിക സ്വത്വം വെളിപ്പെടുത്താന്‍ തുനിഞ്ഞവര്‍ക്ക് നേരെ കല്ലെറിയാനാണ് നമ്മളെന്നും ആവേശം കാണിച്ചത്….

പ്രണയത്തെ നമ്മള്‍ ആഘോഷമാക്കുമ്പോള്‍ ഒരുവേള അവരെപ്പറ്റിയും ചിന്തിക്കേണ്ടേ…ഈ ഭൂമി അവര്‍ക്കും പ്രണയിക്കാനും ജീവിക്കാനും കൂടിയുള്ളതല്ലേ. അവരുടെ പ്രണയമെന്നത് നമുക്ക് ചിരിച്ചു തള്ളുവാനുള്ളതെന്ന് പുതിയ തലമുറയെങ്കിലും തിരിച്ചറിയണ്ടതുണ്ട്. സകല പ്രതിബന്ധങ്ങളേയും പോരാടി അതിജീവിച്ച് അവരീ ലോകത്ത് ജീവിക്കുന്നുണ്ടെങ്കില്‍ അത് നമ്മളോട് …, ഈ ലോകത്തോട് ഇത്തിരിയെങ്കിലും പ്രതീക്ഷ അവര്‍ക്ക് ബാക്കിനില്‍ക്കുന്നത് കൊണ്ടാകാം.

ഈ പ്രണയദിനത്തില്‍ നമുക്ക് അവരുടെ ജീവിതത്തെയും പ്രണയത്തേയും കുറിച്ചുകൂടി നമുക്ക് ചര്‍ച്ചചെയ്യാം….

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top