Latest News

പ്രണയിക്കില്ല, പ്രണയിച്ച്‌ വിവാഹം കഴിക്കില്ല !!! പ്രണയദിനത്തില്‍ പ്രതിജ്ഞയെടുക്കാന്‍ നിര്‍ബന്ധിതരായി വിദ്യാര്‍ത്ഥിനികള്‍

പ്രണയ ദിനത്തോടനുബന്ധിച്ച്‌ സ്കൂള്‍ വിദ്യാര്‍ത്ഥിനികളെടുത്ത വിചിത്രമായ പ്രതിജ്ഞ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. മഹാരാഷ്ട്രയിലെ ഒരു ഗേള്‍സ്‌ സ്കൂളിലെ വിദ്യാര്‍ത്ഥിനികളാണ് ‘പ്രണയിക്കില്ലെ’ന്നും ‘പ്രണയിച്ച്‌ വിവാഹം കഴിക്കില്ലെ’ന്നും പ്രതിജ്ഞയെടുക്കാന്‍ നിര്‍ബന്ധിതരായത്.

സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുകയാണ്. മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ പങ്കിട്ട വീഡിയോയ്ക്ക് 0.45 സെക്കന്‍ഡാണ് ദൈര്‍ഘ്യ൦. ഫെബ്രുവരി 14ന് അമരാവതിയിലെ ചിന്തൂരിലുള്ള സ്കൂളിലെ പ്രഭാത അസംബ്ലിയിലാണ് സംഭവം. @ vinodjagdale80 എന്ന twitter ഉപഭോക്താവാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

 

മഹാരാഷ്ട്ര ബിജെപി ഉപാധ്യക്ഷന്‍ ചിത്ര വാഗ്, ബിജെപി നേതാവ് പങ്കജ മുണ്ടെ, വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗൈക്വാദ്, രത്‌നഗിരി -സംമേശ്വര്‍ നിയോജകമണ്ഡലത്തിലെ എംഎല്‍എ ഉദയ് സാമന്ത് എന്നിവരെയും വീഡിയോയ്ക്കൊപ്പം ടാഗ് ചെയ്തിട്ടുണ്ട്.

സ്കൂള്‍ അധികൃതരുടെ ഈ പ്രവര്‍ത്തിയെ “Ridiculous” എന്നാണ് പങ്കജ മുണ്ടെ വിശേഷിപ്പിച്ചത്. സംഭവം അപഹാസ്യകരമാണെന്നും അവര്‍ പറഞ്ഞു. കൂടാതെ, എന്തുകൊണ്ടാണ് പെണ്‍കുട്ടികള്‍ മാത്രം ഇങ്ങനെയൊരു പ്രതിജ്ഞയെടുത്തതെന്നും അവര്‍ ചോദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top