തിരുവനന്തപുരം: മിനിമം ബസ് ചാര്‍ജ് എട്ട് രൂപയാക്കിയ തീരുമാനത്തില്‍ ബസുടമകള്‍ക്ക് അതൃപ്തി. നിരക്കു വര്‍ധന അപര്യാപ്തമെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ദ്ധിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിന് നിര്‍ബന്ധിതരാകുമെന്ന് അവര്‍ മുന്നറിയിപ്പു നല്കി.
വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ബസ് സമരം സംബന്ധിച്ച് വ്യാഴാഴ്ച കൊച്ചിയില്‍ ചേരുന്ന യോഗത്തില്‍ തീരുമാനിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. മിനിമം ബസ് ചാര്‍ജ് ഏഴ് രൂപയില്‍ നിന്നും എട്ട് രൂപയാക്കി വര്‍ദ്ധിപ്പിച്ചു. അതേസമയം വിദ്യാര്‍ഥികളുടെ മിനിമം നിരക്കില്‍ മാറ്റമില്ല.