Home app

എസ്ബിഐ നഷ്ടം 2416 കോടി രൂപ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വമ്പിച്ച നഷ്ടം ബാങ്കിംഗ് വൃത്തങ്ങളില്‍ അമ്പരപ്പുണ്ടാക്കിയിരിക്കുകയാണ്. ബാങ്കിംഗ് മേഖലയിലെ മുടിചൂടാമന്നനായ രാജ്യത്തെ പ്രമുഖ ബാങ്കായ എസ്ബിഐയുടെ നഷ്ടം 2017-18 ഒക്ടോബര്‍ ഡിസംബര്‍ കാലയളവില്‍ 2416 കോടി രൂപയാണ്.

ബാങ്കിംഗ് മേഖലയിലുള്ളവരെ ആശങ്കയിലാഴ്ത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഈ വന്‍പിച്ച നഷ്ടം ഓഹരി വിപണിയെ വരും നാളുകളില്‍ പ്രതികൂലമായി ബാധിക്കും. അടുത്ത കാലത്ത് കിട്ടാക്കടം വര്‍ധിച്ചത് മൂലം ആവശ്യമായ കരുതല്‍ ധനം ബാങ്കിന്റെ ഫണ്ടില്‍ നിന്നും കണക്കാക്കേണ്ടിവന്നതാണ് നഷ്ടം വന്നതെന്ന് ബാങ്കിന്റെ ചെയര്‍മാന്‍ രജനീഷ് കുമാര്‍ വിശദീകരിച്ചു. മൂന്നാം പാദത്തിലെ കിട്ടാക്കടം 1991 കോടി രൂപയാണ്.

കേരളത്തിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെ ഏഴ് ബാങ്കുകള്‍ ലയിപ്പിച്ചതിന് ശേഷം ഇത്രയധികം നഷ്ടം വരുത്തിയതില്‍ സ്റ്റേറ്റ് ബാങ്കിന്റെ തലപ്പത്തുള്ളവര്‍ നിരാശരാണ്. 19 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് എസ്ബിഐ നഷ്ടത്തിലാകുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ പഴയ ഉപഭോക്താക്കള്‍ ലയന ശേഷമുള്ള ബാങ്കിന്റെ സേവനങ്ങളെക്കുറിച്ച് പരാതി പറയുന്ന ഇന്നത്തെ സാഹചര്യത്തില്‍ കുമിഞ്ഞുകൂടുന്ന കിട്ടാക്കടം ബാങ്കിന്റെ ഭാവിയെ എങ്ങനെ ബാധിക്കും എന്നാണ് നിക്ഷേപകര്‍ ചോദിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top