Home app

പ്രസവത്തിനൊന്നും ആധാര്‍ വേണ്ട…

ഇന്ന് രാജ്യത്ത് എന്തിനും ഏതിനും ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. അവശ്യസേവനങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കുമെല്ലാം ആധാര്‍ വേണം. ആശുപത്രികളില്‍ പ്രസവത്തിന് പോലും ആധാര്‍ നിര്‍ബന്ധമാക്കി. അതുപോലെ മൊബൈല്‍ സിം എടുക്കാന്‍ ആധാര്‍ നിര്‍ബന്ധം,നിലവില്‍ ഉപയോഗിക്കുന്ന ഫോണ്‍ കണക്ഷണുകള്‍ നഷ്ടമാകാതിരിക്കാന്‍ ആധാര്‍ നിര്‍ബന്ധം, ഡ്രൈവിങ് ലൈസന്‍സിനും ആധാര്‍ നിര്‍ബന്ധം, ബാങ്ക് അക്കൗണ്ടിന് ആധാര്‍ നിര്‍ബന്ധം എന്തിനേറെ പറയുന്നു പശുക്കള്‍ക്ക് വരെ ആധാര്‍ നിര്‍ബന്ധമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

അവശ്യസേവനങ്ങള്‍ക്ക് പോലും ആധാര്‍ നിര്‍ബന്ധമാക്കിയതിന്റെ പേരില്‍ ദുരിതമനുഭവിക്കുന്നവരാകട്ടെ സാധാരണക്കാരായ ജനങ്ങളാണ്. ഹരിയാനയിലെ ഗുഡ്ഗാവില്‍ ആധാര്‍കാര്‍ഡ് ഹാജരാക്കാത്തതിനാല്‍ പ്രസവവാര്‍ഡില്‍ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി ആശുപത്രിവരാന്തയില്‍ പ്രസവിച്ച സംഭവം വരെ കഴിഞ്ഞദിവസം രാജ്യത്തുണ്ടായി. എന്നാല്‍ ഇത്തരം നടപടിക്കെതിരെ ആധാര്‍ അതോറിറ്റി തന്നെ രംഗത്തുവന്നിരിക്കുകയാണ്. ആധാര്‍കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ അവശ്യസേവനങ്ങളോ ആനുകൂല്യങ്ങളോ നിഷേധിക്കരുതെന്നാണ് ആധാര്‍ അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്.

മെഡിക്കല്‍സേവനം, സ്‌കൂള്‍പ്രവേശനം, പൊതുവിതരണസമ്ബ്രദായം തുടങ്ങിയ കാര്യങ്ങളില്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് അതോറിറ്റി പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കുന്നു.എല്ലാ സര്‍ക്കാര്‍വകുപ്പുകളും ഇക്കാര്യം ഉറപ്പുവരുത്തണമെന്നും നിര്‍ദേശമുണ്ട്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 24ന് ഇതുസംബന്ധിച്ച് ആധാര്‍ അതോറിറ്റി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. സേവനങ്ങളോ ആനുകൂല്യങ്ങളോ നിഷേധിക്കപ്പെട്ടാല്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ അത് അന്വേഷിക്കണമെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കുറിപ്പില്‍ പറയുന്നു. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഇക്കാര്യം വ്യക്തമാക്കി അതോറിറ്റി കുറിപ്പയച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top