Home app

അബുദാബിയില്‍ മോദിക്ക് ഗംഭീരസ്വീകരണം

യുഎഇ സന്ദര്‍ശനത്തിന്റെ ഭാഗമായി അബുദാബിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗംഭീരസ്വീകരണമൊരുക്കിയാണ് കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും കുടുംബാംഗങ്ങളും വരവേറ്റത്. 2015ലെ സന്ദര്‍ശനത്തിനു ശേഷം ആദ്യമായാണ് മോദി യുഎഇയിലെത്തുന്നത്. അബുദാബിയില്‍ നിര്‍മിക്കാനിരിക്കുന്ന ഹിന്ദു ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും.

ദുബായ് ഓപറ ഹൗസില്‍ വച്ച് മോദി യുഎഇയിലെ ഇന്ത്യക്കാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഒമാനിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നുണ്ട്. യുഎഇയിലെയും ഒമാനിലെയും ഭരണാധികാരികളുമായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുന്ന മോദി ദുബായില്‍ നടക്കുന്ന ആറാമത് ലോക സര്‍ക്കാര്‍ ഉച്ചകോടിയെഅഭിസംബോധന ചെയ്യും. ഉച്ചകോടിയില്‍ ഇന്ത്യയ്ക്ക് ‘ഗസ്റ്റ് ഓഫ് ഓണര്‍’ പദവി നല്‍കിയിട്ടുണ്ട്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യയും പലസ്തീനും ആറ് കരാറുകളില്‍ ഒപ്പുവച്ചു.ആരോഗ്യ രംഗത്തെ സഹകരണം മെച്ചപ്പെടുത്തുന്നതിനും, സ്ത്രീശാക്തീകരണത്തിനായി ഇന്ത്യ-പലസ്തീന്‍ സെന്റര്‍ സ്ഥാപിക്കുന്നതടക്കമുള്ള കരാറുകളിലാണ് ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട കരാറനുസരിച്ച് ബെയ്ത്ത് സഹൂറില്‍ സൂപ്പര്‍ സ്പെഷാല്‍റ്റി ആസ്?പത്രി സ്ഥാപിക്കും.

സ്ത്രീശാക്തീകരണത്തിന് 50 ലക്ഷം ഡോളര്‍ ചെലവില്‍ കേന്ദ്രമുണ്ടാക്കും. വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട് 50 ലക്ഷം ഡോളറിന്റെ മൂന്നുകരാറുകളും ഒപ്പിട്ടു. റമള്ളയിലെ നാഷണല്‍ പ്രിന്റിങ് പ്രസിന് ആവശ്യമായ യന്ത്രോപകരണങ്ങള്‍ വാങ്ങാനും കരാറുണ്ടാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top