Film News

ഖല്‍ബില്‍ കേറി അവളും അവളുടെ കുറുമ്പും…അഡാര്‍ ലവിലെ പാട്ടും അഡാര്‍ തന്നെ !

ഒരൊറ്റ രാത്രികൊണ്ടാണ് പുരികക്കൊടിയുയര്‍ത്തി കുസൃതി കാട്ടുന്ന കാന്താരിപ്പെണ്ണായി അവള്‍ മലയാളി യുവത്വത്തിന്റെ നെഞ്ചില്‍ കയറിക്കൂടിയത്. കുറുമ്പു നിറഞ്ഞ അവളുടെ നോട്ടത്തില്‍ കൗമാര കാലത്തെ പ്രണയ നൊസ്റ്റുകളെല്ലാം അമ്പാടെ തളിര്‍ക്കുന്ന കാഴ്ചയാണ് പിന്നെ. വാട്ട്‌സ് ആപ്പ് സ്റ്റാറ്റസുകള്‍…. ഫേസ്ബുക്കില്‍ പങ്കുവയ്ക്കല്‍ ഹൊ, ചുരുക്കിപ്പറഞ്ഞാല്‍ ഒമര്‍ ലുലുവിന്റെ പുതിയ ചിത്രത്തിലെ ആദ്യഗാനം നവമാധ്യമങ്ങളില്‍ ആകെ മൊത്തത്തില്‍ കളറായി.

ഹാപ്പിവെഡ്ഡിംഗിനും ചങ്ക്‌സിനും ശേഷം വീണ്ടും ഒരു ക്യാമ്പസ് ചിത്രവുമായി എത്തുകയാണ് ഒമര്‍ ലുലു. അഡാര്‍ ലവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഹിറ്റായിരിക്കുകയാണ്. ഷാന്‍ റഹ്മാന്റെ സംവിധാനത്തില്‍ മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന മാപ്പിളപ്പാട്ട് പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.

അത്രയും ഹിറ്റായ ഒന്നിനെ പിന്നെ ട്രോളന്മാര്‍ വെറുതേ വിടുമോ…?? രസകരമായ നിരവധി ട്രോളുകളാണ് പാട്ടിലെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ആവിഷ്‌കരിച്ചിരിക്കുന്നത്.


എന്തായാലും പാട്ടിലെ ആ കാന്താരിപ്പെണ്ണിന്റെ പുറകേയാണ് ഇപ്പോള്‍ നവമാധ്യമലോകം…

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top