Home app

കാഷ്മീരില്‍ ഭീകരാക്രമണം ; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ സൈനികരുടെ കുടുംബങ്ങള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സന്‍ജ്വാന്‍ സൈനിക ക്യാന്പിലെ ഫാമിലി ക്വാര്‍ട്ടേഴ്‌സിലാണ് ശനിയാഴ്ച പുലര്‍ച്ചെ ആക്രമണം ഉണ്ടായത്. അതിക്രമിച്ചു കയറിയ ഭീകരര്‍ തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു ജവാനും അദ്ദേഹത്തിന്റെ മകള്‍ക്കും പരിക്കേറ്റു. ഈ ജവാനാണ് പിന്നീട് ആശുപത്രിയില്‍ മരിച്ചത്. വെടിവയ്പില്‍ നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്.

വെടിയുതിര്‍ത്ത ഭീകരര്‍ക്കായി സൈന്യവും പോലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്. പ്രദേശത്തെ സ്‌കൂള്‍ അടച്ചിടാന്‍ ജില്ലാ ഭരണകൂടം അധികൃതര്‍ക്കു നിര്‍ദേശം നല്‍കി. പ്രദേശത്ത് എത്ര ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ട് എന്നതില്‍ സൈന്യത്തിന് ഇതേവരെ കൃത്യമായ വിവരം ലഭിച്ചിട്ടില്ല. ജയ്‌ഷെ മുഹമ്മദ് ഭീകരരാണ് ആക്രകമണത്തിനു പിന്നിലെന്നാണു കരുതുന്നത്. ഈ വര്‍ഷം ഇത്തരത്തില്‍ കാഷ്മീരില്‍ നടക്കുന്ന ആദ്യ ആക്രമണമാണിത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top