Home app

വിജയനഗര സാമ്രാജ്യത്തിന്റെ ആസ്ഥാനമായ ബെല്ലാരിയില്‍ തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങി രാഹുല്‍. കര്‍ണാടകയില്‍ രാഹുലിന് ഉജ്ജ്വല വരവേല്‍പ്പ്

ഗുജറാത്തില്‍ പയറ്റിത്തെളിഞ്ഞ മൃദുഹിന്ദുത്വ സമീപനം എന്ന വജ്രായുധം കര്‍ണാടകയിലും തുടരാനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നീക്കം. സിദ്ധരാമയ്യ സര്‍ക്കാര്‍ ഹിന്ദു വിരുദ്ധരാണെന്ന പ്രചരണം ബിജെപി ശക്തകമാക്കുമ്പോള്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചും ദളിത് സമുദായത്തെ കൈയ്യിലെടുത്തും ഇതിനു തടയിടാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ബെല്ലാരിയില്‍ നടക്കുന്ന ദളിത് പിന്നോക്ക റാലിയോടെ തുടക്കമാകുന്ന കോണ്‍ഗ്രസ് അധ്യക്ഷന്റെ നാല് ദിവസത്തെ കര്‍ണാടക പര്യടനത്തില്‍ മത-സാമുദായിക നേതാക്കന്‍മാരുമായും രാഹുല്‍ ചര്‍ച്ച നടത്തും.

ജാതിമതസംസ്‌കാരങ്ങളില്‍ വൈവിധ്യമുളള കര്‍ണാടക സംസ്ഥാനത്ത് കൃത്യമായ അജണ്ടയോടെയാണ് കോണ്‍ഗ്രസ് പ്രചരണത്തിനിറങ്ങുന്നത്. തുടക്കം ദളിത് പിന്നോക്ക റാലിയോടെ ആണെങ്കിലും കോപ്പാളിലും, തുംകുരുവിലും, കല്‍ബുര്‍ഗിയിലും ക്ഷേത്ര സന്ദര്‍ശനമാണ് പ്രധാനം. സാമുദായിക വിഷയത്തില്‍ സമരമുഖത്തുളള ലിംഗായത്തുകാരെ ഒപ്പംകൂട്ടുകയാണ് തുംകുരു സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. ലിംഗായത്ത് സമുദായത്തിന് ബിജെപിയോടുളള പഴയ മമത ഇപ്പോഴില്ലാത്തത് മുതലാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.

2013ല്‍ കോണ്‍ഗ്രസിന് വിജയം നേടിക്കൊടുത്തു എന്ന ഒറ്റക്കാരണം മതി പ്രചരണം തുടങ്ങാന്‍ കോണ്‍ഗ്രസ് ബെല്ലാരി എന്തിനു തെരഞ്ഞെടുത്തു എന്ന് മനസിലാക്കാന്‍. എന്നാല്‍ ഇതിനു പുറമെ കൗതുകകരമായ നിരവധി മറ്റ് സവിശേഷതകളുമുണ്ട് ബെല്ലാരിക്ക്. കോണ്‍ഗ്രസ് അധ്യക്ഷപദം ഏറ്റെടുത്ത ശേഷം സോണിയഗാന്ധി കന്നിയങ്കത്തിന് തിരഞ്ഞെടുത്ത മണ്ഡലം ബെല്ലാരിയായിരുന്നു. ബിജെപി അനുകൂലികളായ ബെല്ലാരി സഹോദരങ്ങളുടെ പിന്തുണയായിരുന്നു കോണ്‍ഗ്രസിന് മറ്റൊരു തലവേദന. എന്നാല്‍ ഖനി കുംഭകോണത്തില്‍ അടിതെറ്റിയ ഇരുവരോടും ബിജെപി അകലംപാലിക്കുന്നതും കോണ്‍ഗ്രസിന് അനുകൂല സാഹചര്യമാണ് സൃഷ്ടിക്കുന്നത്. വിജയനഗരസാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്നതും ടൂറിസം ഭൂപടത്തില്‍ മുന്‍നിരയിലുളളതുമായ ഹംപി ബെല്ലാരിയിലാണെന്നതും ഈ പ്രദേശത്തിന്റെ സവിശേഷതയാണ്.

ദക്ഷിണേന്ത്യയിലെ ആദ്യപ്രചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ എത്തുന്നുണ്ട്. ബിജെപിയുടെ തീവ്രഹിന്ദുത്വ നിലപാടില്‍ മനംമടുത്ത ജനങ്ങള്‍ക്കിടയില്‍ മത-സാമൂദായിക സമവാക്യങ്ങള്‍ അനുകൂലമാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. നാല് ദിവസംകൊണ്ട് കര്‍ണാടകയിലെ മുഖ്യ ഇടങ്ങളിലെല്ലാം പ്രചരണം നടത്തി രാഹുല്‍ ചൊവ്വാഴ്ച്ച ഡല്‍ഹിക്ക് തിരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top