Home app

ആധാര്‍ ഇല്ലാത്തതിനാല്‍ പ്രസവവാര്‍ഡില്‍ പ്രവേശിപ്പിച്ചില്ല; യുവതി വരാന്തയില്‍ പ്രസവിച്ചു

ഹരിയാനയിലെ ഗുഡ്ഗാവില്‍ ആധാര്‍കാര്‍ഡ് ഹാജരാക്കാത്തതിനാല്‍ പ്രസവവാര്‍ഡില്‍ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി ആശുപത്രിവരാന്തയില്‍ പ്രസവിച്ചു. ഗുരുഗ്രാമിലെ സിവില്‍ ആശുപത്രിയില്‍ മുന്നി എന്ന ഇരുപത്തിയഞ്ചുകാരിക്കാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. സംഭവത്തെത്തുടര്‍ന്ന് ഒരു ഡോക്ടറെയും നഴ്സിനെയും സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ഡോക്ടറിനും നഴ്സിനും വീഴ്ച്ച പറ്റിയെന്ന് കണ്ടെത്തിയതിനത്തുടര്‍ന്നാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്തത്.

പ്രസവവേദന ആരംഭിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതിയോട് അള്‍ട്രാസൗണ്ട് സ്‌കാനിംഗ് നടത്തിയശേഷമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാവൂ എന്ന് ഗൈനക്കോളജിസ്റ്റും നഴ്സും അറിയിച്ചു. ആധാര്‍കാര്‍ഡ് കയ്യിലില്ലാത്തതിനാല്‍ സ്‌കാനിംഗ് ചെയ്യാനാവാതെ വന്നു. ആധാര്‍ നമ്പറും വോട്ടര്‍ ഐഡി കാര്‍ഡും ഉണ്ടെന്ന് പറഞ്ഞിട്ടും സ്‌കാനിംഗ് നടത്താന്‍ ആശുപത്രി ജീവനക്കാര്‍ തയ്യാറായില്ല.

രണ്ട് മണിക്കൂറോളം ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിനു പുറത്തെ വരാന്തയില്‍ കഴിയേണ്ടി വന്ന മുന്നി അവിടെത്തന്നെ കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. ഗര്‍ഭിണിയായ ശേഷം വേണ്ട പരിശോധനകളൊന്നും നടത്താതിരു്‌നനതിനാലാണ് സ്‌കാനിംഗ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതെന്നാണ് ആശുപത്രിയുടെ വിശദീകരണം.  ജനങ്ങള്‍ ആശുപത്രിയിലേക്ക് ഓടിക്കൂടുകയും പ്രതിഷേധിക്കുകയും ചെയ്തു. സംഭവത്തില്‍ ആശുപത്രി മാനേജ്മെന്റ് ക്ഷമ ചോദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top