Home app

ജേക്കബ് തോമസ് അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥനെന്ന് ഹൈക്കോടതി

കൊച്ചി: ജേക്കബ് തോമസ് അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥനെന്ന് ഹൈക്കോടതി. പാറ്റൂര്‍ കേസ് പരിഗണിക്കവേയാണ് മുന്‍ വിജിലന്‍സ് ഡയറക്ടറായ ജേക്കബ് തോമസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഉണ്ടായത്. ജേക്കബ് തോമസിന് അച്ചടക്കമുണ്ടെന്ന് കരുതാനാവില്ല. അദ്ദേഹത്തിന്റെ തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാറ്റൂര്‍ ഭൂമിയിടപാട് കേസ് തന്നെ ഉണ്ടായതെന്നും കോടതി ചൂണ്ടിക്കാട്ടി.

പാറ്റൂര്‍ കേസ് അന്വേഷണ കാലത്തെ വിജിലന്‍സ് ഡിജിപിയായിരുന്നു ജേക്കബ് തോമസ്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ അച്ചടക്കം പരമപ്രധാനമാണ്. ജേക്കബ് തോമസിനെ അച്ചടക്കം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. കേസിന്റെ വിസ്താരത്തിനായി പല തവണ ജേക്കബ് തോമസിനെ കോടതിയിലേക്ക് വിളിച്ചു വരുത്തി. പക്ഷേ ഒരു തവണ മാത്രമാണ് അദ്ദേഹം വന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം പല കാര്യങ്ങളും പറയുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ജേക്കബ് തോമസ് കോടതിക്കെതിരെ നടത്തിയിരിക്കുന്ന പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണ്. എന്നാല്‍, അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യത്തിന് ഇപ്പോള്‍ കേസെടുക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഏറെ വിവാദമായ പാറ്റൂര്‍ കേസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top