Home app

നരേന്ദ്രമോഡി നാളെ പാലസ്തീനില്‍ ; ചിലവഴിക്കുന്നത് ഒരു പകല്‍ മാത്രം

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ പലസ്തീന്‍ സന്ദര്‍ശിക്കും. ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പലസ്തീന്‍ സന്ദര്‍ശിക്കുന്നത്. നരേന്ദ്ര മോഡിയെ ശ്രേഷ്ഠ അതിഥി എന്നാണ് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ ഓഫീസ് വിശേഷിപ്പിച്ചിരിക്കുന്നത്. ശ്രേഷ്ഠ അതിഥിയെ സ്വീകരിക്കാന്‍ രാജ്യം ഒരുങ്ങിയെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ കൊട്ടാരം പ്രസ്താവനയില്‍ പറഞ്ഞു.

റമല്ലയിലെ പ്രസിഡന്‍ഷ്യല്‍ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇന്ത്യയുടെ തുടരുന്ന സഹായത്തിനും പിന്തുണയ്ക്കും നന്ദി രേഖപ്പെടുത്തുമെന്ന് പലസ്തീന്‍ അറിയിച്ചു. മോഡിക്ക് മെഹമൂദ് അബ്ബാസ് ഉച്ചവിരുന്ന് ഒരുക്കിയിട്ടുണ്ട്. ചരിത്ര സന്ദര്‍ശനത്തിനായാണ് മോഡി പാലസ്തീനിലെത്തുന്നത്. ചര്‍ച്ചകള്‍ക്കു ശേഷം ചില കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. ഒരു പകല്‍ മാത്രം റമല്ലയില്‍ തങ്ങുന്ന മോദി പിന്നീട് യുഎഇയിലെത്തും. ഒമാനും സന്ദര്‍ശിച്ചാവും മോഡിയുടെ മടക്കം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top