Kerala

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് പൂട്ടിട്ട് വാട്‌സ് ആപ്പ്

അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് പൂട്ടിട്ട് വാട്‌സ് ആപ്പ്. അത്തരം ദൃശ്യങ്ങള്‍ പങ്കുവയ്ക്കുന്നവരുടെ അക്കൗണ്ടുകള്‍ പൂട്ടുമെന്ന് വാട്ട്സ്ആപ്പ് മുന്നറിയിപ്പ് നല്‍കി. അത്തരക്കാര്‍ക്ക് തങ്ങളുടെ ആപ്ലിക്കേഷനില്‍ ഇടമില്ലെന്നും, ഉപയോക്താക്കളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വേണ്ടി വന്നാല്‍ അത്തരക്കാരുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുമെന്നും വാട്ടസ്ആപ്പ് വ്യക്തമാക്കി.

സ്വകാര്യതക്ക് ഏറെ പ്രാധാന്യം നല്‍കുന്ന വാട്സ്ആപ്പില്‍ എന്‍ഡ് ടു എന്‍ഡ് ഡിസ്‌ക്രിപ്ഷനാണ് ഉപയോഗിക്കുന്നത്. ഇത് പ്രകാരം സന്ദേശം അയക്കു വ്യക്തിക്കും സ്വീകരിക്കുന്നയാള്‍ക്കുമല്ലാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ, വാട്സ്ആപ്പിനു പോലുമോ സന്ദേശങ്ങള്‍ തുറന്നുനോക്കാന്‍ സാധിക്കില്ല.

അതിനാല്‍ത്തന്നെ വിവിധഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചും മറ്റും വാട്ട്സ്ആപ്പില്‍ കുട്ടികള്‍ക്കെതിരായ അശ്ലീല വീഡിയോകള്‍ ധാരാളമായി കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. അത്തരം സന്ദേശങ്ങളെ കണ്ടെത്തി നശിപ്പിക്കാന്‍ വാട്സ്ആപ്പ് നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top