ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പലസ്തീന് സന്ദര്‍ശിക്കാനൊരുങ്ങുന്നു. ഫെബ്രുവരി 10ന് പ്രധാനമന്ത്രി നരേന്ദ്രമോദി പലസ്തീന് സന്ദര്‍ശിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. റാമല്ലയിലെത്തുന്ന പ്രധാനമന്ത്രി ഭരണാധികാരികളുമായി ചര്‍ച്ച നടത്തിയ ശേഷം അന്ന് വൈകിട്ട് തന്നെ യുഎഇയിലേക്കു തിരിക്കും. 12 വരെ യുഎഇയിയും ഒമാനും സന്ദര്‍ശിക്കും. പലസ്തീന് സന്ദര്‍ശനം പോലെ തന്ന ഒമാനിലും ആദ്യമായാണ് മോദി സന്ദര്‍ശനത്തിനെത്തുന്നത്. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണപ്രകാരം യുഎഇയിലെത്തുന്ന മോദിയുടെ രണ്ടാം യുഎഇ സന്ദര്‍ശനമാണിത്. യുഎഇയിലെയും ഒമാനിലെയും ഭരണാധികാരികളുമായി വിവിധ വിഷയങ്ങളില്‍ മോദി ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങളിലെയും ഇന്ത്യക്കാരുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദുബായില്‍ നടക്കുന്ന ആറാമത് ലോക സര്‍ക്കാര്‍ ഉച്ചകോടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഉച്ചകോടിയില്‍ ഇന്ത്യയ്ക്ക് ‘ഗസ്റ്റ് ഓഫ് ഓണര്‍’ പദവി നല്‍കിയിട്ടുണ്ട്.
മോദി പാലസ്തീനിലേക്ക്
By
February 6, 2018 9:45 am