Home app

യാത്രാവിലക്ക് നീക്കാന്‍ ബിനോയ് കോടിയേരി ദുബൈ കോടതിയെ സമീപിക്കും

സാമ്പത്തിക തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ ബിനോയ് കോടിയേരി ഈ ആഴ്ച തന്നെ കോടതിയെ സമീപിക്കും. ദുബൈയില്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കാനാണ് കോടതിയെ സമീപിക്കുന്നത്. 10 ലക്ഷം ദിര്‍ഹം ലഭിക്കാനുണ്ടെന്ന് കാട്ടി ദുബായിലെ ജാസ് ടൂറിസം കമ്പനിയുടെ സ്പോണ്‍സര്‍ കോടതിയില്‍ നല്‍കിയ പുതിയ സിവില്‍ കേസിലാണ് യാത്ര വിലക്ക് വന്നത്. ഈ മാസം ഒന്നിനാണ് ഇതു സംബന്ധിച്ച ഉത്തരവുണ്ടായത്.

അതേസമയം ബിനോയ് കോടിയേരിയുമായുള്ള സാമ്പത്തിക ഇടപാടുസംബന്ധിച്ച് വാര്‍ത്താസമ്മേളനം നടത്താനുള്ള വിലക്ക് മാറിക്കിട്ടാന്‍ ദുബായിലെ ജാസ് ടൂറിസം കമ്പനി കേരള ഹൈക്കോടതിയെ സമീപിച്ചേക്കും. വായ്പയായി വാങ്ങിയ പണം ബിനോയ് ഫെബ്രുവരി അഞ്ചിനുള്ളില്‍ തിരിച്ചുനല്‍കിയില്ലെങ്കില്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്താനായിരുന്നു കമ്പനി ഉടമ ഹസന്‍ ഇസ്മായില്‍ അല്‍ മര്‍സൂഖിയുടെ പദ്ധതി. പണമിടപാടുമായി ബന്ധപ്പെട്ട രേഖകള്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ പരസ്യപ്പെടുത്താനായിരുന്നു തീരുമാനം. കരുനാഗപ്പള്ളി സബ് കോടതിയുടെ ഉത്തരവ് വന്നതോടെയാണ് വാര്‍ത്താസമ്മേളനം നടത്താന്‍ വിലക്കുണ്ടായത്. അതേസമയം ബിനോയ്‌ക്കെതിരെ പരാതി നല്‍കിയ മര്‍സൂഖി യുഎഇയില്‍ തിരികെയെത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top