Home app

കറുത്ത സ്റ്റിക്കറും പരിഭ്രാന്തിയും; യാഥാര്‍ത്യമറിയേണ്ടതുണ്ട്

കോഴിക്കോട്: സംസ്ഥാനത്ത് ബ്ലാക്ക് സ്റ്റിക്കേഴ്‌സും അതിനെ തുടര്‍ന്നുണ്ടായ കുട്ടികളെ തട്ടിക്കൊണ്ട് പോകലും ഉണ്ടാക്കിയ ആശങ്ക വളരെ വലുതാണ്. മാതാപിതാക്കളുടേയും കുട്ടികളുടേയും ഭീതി ഓരോ ദിവസം ചെല്ലും തോറും വര്‍ദ്ധിച്ച് വരുന്നു. ഇതോടൊപ്പം സംസ്ഥാനത്ത് വര്‍ഷങ്ങളായി ആക്രി കച്ചവടം നടത്തുന്നവരും ഇപ്പോള്‍ പരിഭ്രാന്തിയിലാണ്.

വീടുകളില്‍ ചെന്ന് ആക്രി ശേഖരിക്കുവാന്‍ പോലും പേടി തോന്നുന്നുവെന്ന് കാലങ്ങളായി കോഴിക്കോടും പരിസരങ്ങളിലുമായി ഈ ജോലി ചെയ്യുന്നവര്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചരണങ്ങള്‍ മൂലം തെറ്റിദ്ധരിക്കപ്പെട്ട് നിരപരാധികള്‍ മര്‍ദ്ദനത്തിനും അക്രമത്തിനും ഇരയാകുന്ന സാഹചര്യം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. സംശയത്തിന്റെ പേരില്‍ മാത്രം ഒരാളെ പിടികൂടി മര്‍ദ്ദിക്കുക എന്നത് ഒട്ടും ശരിയായ പ്രവണതയല്ല. എന്നാല്‍ കഴിഞ്ഞ ദിവസം ആലപ്പുഴയിലും കോഴിക്കോടും കുട്ടികളെ തട്ടിക്കോണ്ട് പോകാനുള്ള ശ്രമത്തെ പരാജയപ്പെടുത്തിയത് നാട്ടുകാര്‍ തന്നെയാണ്.

അതിനിടെയാണ് ആരോഗ്യമന്ത്രി ഷൈലജ ടീച്ചറുടെ ഭിക്ഷാടന മാഫിയയെ സംബന്ധിച്ച പ്രാസ്താവന പുറത്ത് വന്നത്. ഭിക്ഷ യാജിക്കുന്നവരുടെ കൂടെയുള്ള കുട്ടികള്‍ അവരുടെ തന്നെയാണോ എന്നറിയുവാനായി ഡിഎന്‍എ പരിശോധന നടത്തുമെന്നാണ് മന്ത്രിയുടെ പ്രസ്താവന. കൂടാതെ ജനങ്ങളുടെ ആശങ്ക പൂര്‍ണ്ണമായും ദൂരീകരിക്കാന്‍ പട്രോളിംഗ് ശക്തമാക്കാനും ഭിഷാടന സംഘങ്ങളെ നിരീക്ഷിക്കാനും പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പക്ഷേ ഈ സംവിധാനങ്ങള്‍ക്കൊന്നും ആശങ്ക ദൂരികരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top