Cricket

ഇന്ത്യയുടെ രണ്ടാം ജയം ആധികാരികം; ജയിച്ചത് 177 പന്തും ഒമ്പത് വിക്കറ്റും ബാക്കിനില്‍ക്കെ

 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം. ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ 118 റണ്‍സില്‍ തളച്ചിട്ട ഇന്ത്യ കേവലം 20 ഓവറില്‍ ഒമ്പത് വിക്കറ്റിനാണ് വിജയം സ്വന്തമാക്കിയത്. 177 പന്ത് ബാക്കിനില്‍ക്കെ തന്നെ ഇന്ത്യന്‍ ടീമിന് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ വെല്ലുവിളി മറികടക്കാനായി.

ഓപ്പണര്‍ രോഹിത് ശര്‍മ്മ 15 റണ്‍സെടുത്ത് മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ ശിഖര്‍ ധവാനും വിരാട് കോലിയും ചേര്‍ന്ന് ഇന്ത്യയെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു. 50 പന്തില്‍ നാല് ഫോറും ഒരു സിക്‌സറുമടക്കം കോലി 46 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 56 പന്തില്‍ ഒമ്പത് ഫോറിന്റെ അകമ്പടിയോടെ ശിഖര്‍ ധവാന്‍ 51 റണ്‍സ് സ്വന്തം പേരില്‍ ചേര്‍ത്തു.

32.2 ഓവറിലാണ് ദക്ഷിണാഫ്രിക്കയെ 118 റണ്‍സുമായി ടീം ഇന്ത്യ പവലിയനിലേക്ക് മടക്കിയത്. സ്പിന്നര്‍മാര്‍ തകര്‍ത്താടിയ മൈതാനത്ത് ഏറെ നേരം പിടിച്ചുനില്‍ക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയ്ക്ക് സാധിച്ചില്ല. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ചാഹലും മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും ചേര്‍ന്നാണ് ഇന്ത്യയുടെ വിജയം വേഗത്തിലാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top