നടി ആക്രമിക്കപ്പെട്ട കേസില്‍ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പോലീസ് ദിലീപിന് കൈമാറി. നടിയുമായി വാഹനം കടന്നുപോയ വഴിയിലെ ആറ് സിസിടിവി ദൃശ്യങ്ങളാണ് കൈമാറിയത്. മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും കൈമാറിയിട്ടുണ്ട്. രണ്ട് പ്രതികളുടെ ഫോണ്‍ പരിശോധനാ വിവരങ്ങളാണ് നല്‍കിയത്. മുഖ്യപ്രതി പള്‍സര്‍ സുനി അന്വേഷണ ഉദ്യോഗസ്ഥനു നല്കിയ കുറ്റസമ്മത മൊഴിയുടെ ശബ്ദരേഖയുടെ പകര്‍പ്പ് എന്നിവയും കൈമാറിയിട്ടുണ്ട്. ദിലീപിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് വിവരങ്ങള്‍ കൈമാറിയത്. പ്രതിഭാഗത്തിനു തെളിവുകള്‍ കൈമാറണമെന്ന അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് പ്രോസിക്യൂഷന് തെളിവു നല്കാന് തയാറായത്.
നടി ആക്രമിക്കപ്പെട്ട കേസിലെ സിസിടിവി ദൃശ്യങ്ങള്‍ ദിലീപിന് കൈമാറി
By
February 5, 2018 7:16 am