Home app

പ്രവാസ പണമൊഴുക്ക് വര്‍ധിക്കുന്നു

പ്രവാസികള്‍ കേരളത്തിലേക്ക് അയക്കുന്ന വിദേശനാണ്യത്തില്‍ ഗണ്യമായ വര്‍ധനവ്. 2017 സാമ്പത്തിക വര്‍ഷത്തില്‍ ഒന്നരലക്ഷം കോടി രൂപയോളം വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസികള്‍ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. കൃത്യമായി പറഞ്ഞാല്‍ 152,349 കോടി രൂപ വരും. മുന്‍വര്‍ഷമിത് ഒരു ലക്ഷം കോടി രൂപയായിരുന്നു.

2017 സാമ്പത്തിക വര്‍ഷത്തിലെ കേരളസര്‍ക്കാരിന്റെ മൊത്തം റവന്യു റസിപ്റ്റായ 80,620 കോടി രൂപയുടെ ഇരട്ടിയിലധികം വരുമാനമാണ് വിദേശത്തുളള 22.72 ലക്ഷം മലയാളികള്‍, കേരളത്തിലേക്ക് അയക്കുന്നത്. മൊത്തം പ്രവാസികളില്‍ 38.7 ശതമാനം പേര്‍ യുഎയിലാണ്. രണ്ടാം സ്ഥാനം സൗദിഅറേബ്യക്കാണ്. 25.2 ശതമാനം. അമേരിക്കയില്‍ 3 ശതമാനവും ഗള്‍ഫ് ഒഴികെയുളള മറ്റ് രാജ്യങ്ങളില്‍ 7.9 ശതമാനം പ്രവാസികളുമാണുളളത്.

ഗള്‍ഫിലെ സാമ്പത്തിക പ്രതിസന്ധിമൂലം ഭാവിയില്‍ പ്രവാസികള്‍ കേരളത്തിലേക്ക് അയക്കുന്ന പണത്തില്‍ ഗണ്യമായ കുറവ് വരുമെന്നാണ് സമ്പദ്, ബാങ്കിംഗ് മേഖലയിലെ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top